0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 4.9K

വിധിച്ചിട്ടുള്ള പെണ്ണ് അവള...  അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ ? നീ കരുതുന്ന പോലെ ആ പെണ്ണൊരു കള്ളം അല്ലടാ...  അവൾ സത്യം ആണ്...   നിന്റെ മനസിലുള്ള സംശയങ്ങൾ എല്ലാം തീരുമ്പോൾ നിനക്ക് മനസിലാകും അവൾ നന്മയുള്ള ഒരു പാവം പിടിച്ച പെണ്ണാണെന്ന് ..  വിട്ടുകളണ്ടെടാ അതിന്റെ  ..... "

പറഞ്ഞു പൂർത്തിയാക്കിയ വാക്കുകൾക്കൊടുവിൽ പറയാനെന്തൊക്കെയോ ബാക്കി വച്ചു ഹരി അവിടെ നിന്നു നടന്നകന്നു.  എന്റെ മനഃസമാധാവനവും കൊണ്ട്..........

എന്ത് ചെയ്യണം ചെയ്യണ്ട എന്ന ചിന്ത മനസിനുള്ളിൽ പലതും അലയടിച്ചുയരുന്നുണ്ടായിരുന്നു. ഹരി പറഞ്ഞ വാക്കുകൾ അത്രക്ക് ഉള്ളിൽ തട്ടുന്നതയിരുന്നത് കൊണ്ടാകാം.

എന്റെ ജീവിതത്തിൽ ഞാൻ  എടുത്ത പല തീരുമാനങ്ങളും തെറ്റായി തോന്നിയപ്പോളും ഹരി ഒരു ശെരിയായി എന്റെ മുന്നിൽ പലപ്പോളും പ്രക്ത്യക്ഷപ്പെട്ടിട്ടുണ്ട്.  പക്ഷെ ഈ തീരുമാനം ഒരു ശെരി ആയിരിക്കുമോ എന്ന് ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്നൊരു തോന്നൽ..

മനസിനുള്ളിൽ ഒരു കനൽ ഊതി കത്തിച്ചാണ് ഹരി പോയത്.  അവന്റെ ഉള്ളിലെ ആഗ്രഹങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കുന്ന പോലെയൊരു തോന്നൽ. പതിവ് ക്രിക്കറ്റ് പ്രാക്റ്റീസും കാന്റീൻ ചായയും സ്റ്റെല്ല മിസ്ന്റെ ക്ലാസും എല്ലാം ഞാൻ ബഹിഷ്ക്കരിച്ചു. മനസ് മുഴുവൻ അവളായിരുന്നു.  ദേവനന്ദ.  അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ നിമിഷം മുതലുള്ള ഓരോ കാര്യങ്ങളും എന്റെ മനസിലേക്ക് ഓടി വന്നു നിറഞ്ഞു.  എല്ലാം  ഞാൻ ഓർത്തെടുത്തു. എന്റെ ഓർമകളിലെ ദേവനന്ദക്ക്  എപ്പോളും വിഷാദത്തിൽ അല്ലെങ്കിൽ പേടിച്ചരണ്ട ഒരുവളുടെ മുഖം ആണ്. നടന്ന കാര്യങ്ങൾ ഒന്നും യാദൃച്ഛികമായി സംഭവിച്ചതല്ലെന്നു ഒരു തോന്നൽ. എന്തൊക്കെയോ രഹസ്യങ്ങളും എന്നോടുള്ള പ്രണയവും ചേർന്ന ആ പെണ്ണ് സത്യമോ

💬 Comments

View all comments