Chapter Title : ദേവനന്ദ 6 [വില്ലി]
അതോ മിദ്യയോ. അറിയില്ല ! തിരിച്ചറിയാനാവാത്ത എന്തോ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടെന്നു ഒരു തോന്നൽ. അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ? മനസ്സറിയാതെ മന്ദ്രിച്ചു.
മനസ്സിലിപ്പോഴും സംശയങ്ങളണ് . എന്നിലുദിച്ചത് സത്യത്തിൽ പ്രണയം തന്നെ ആണോ അതോ ഹരിയുടെ വാക്കുകൾ എന്നിൽ അവളോടുള്ള പ്രണയം അടിച്ചേല്പിക്ക പെട്ടതാണോ എന്നുള്ള ഒട്ടനവധി സംശയങ്ങൾ..
ദേവുവിന്റെ പ്രണയം ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് മോശം ആണെന്ന് എനിക്ക് തോന്നി. അവളിലൊളിച്ചിരിക്കുന്ന നിഗൂഢതകൾ മാറ്റി നിർത്തിയാൽ അവളെ പോലെ ഒരു പെൺകുട്ടിയെ വേറെ കാണാൻ പോലും കിട്ടില്ല. അവൾ നല്ലവളാണ്.. അവളോട് തോന്നിയ ദേഷ്യം സഹതാപമായി മാറിയത് അവളിലെ നന്മ കണ്ടിട്ട് തന്നെ ആണ്. ഓരോരോ ചിന്തകൾ മനസിനെ പിടിച്ചുലക്കുമ്പോൾ എവിടെയോ ദേവുവിന്റെ മുഖം തെളിഞ്ഞു വന്നു.. എപ്പോളും ശോകം നിറഞ്ഞ മുഖം. നിറഞ്ഞൊഴുകാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ... എത്ര മാറ്റി ചിന്തിക്കാൻ നോക്കിയിട്ടും അവളുടെ മുഖത്തിനു എപ്പോളും ആ ഭാവം തന്നെ ആണ്. പാവം എപ്പോളും ഓരോരോ കാരണങ്ങൾ ആണ് അവൾക്കു സങ്കടപ്പെടാൻ. ഇപ്പോഴത്തെ അവളുടെ വിഷമത്തിന് കാരണം ഞാൻ ആണ്. എന്നോടുള്ള അവളുടെ പ്രണയമാണ്. ......ദേവുവിന്റെ ചിന്തകൾ മനസിനെ പിടിച്ചു പിഴിഞ്ഞെടുക്കുന്ന പോലെ തോന്നി.. മനസ്സിൽ ഒരു തീരുമാനം എടുത്താണ് ഞാൻ അന്ന് ക്ലാസ്സിൽ കയറിയത്..
ഹരിയോടൊപ്പം സ്മിത മിസ്സിന്റെ ക്ലാസിൽ ഇരിക്കുമ്പോളും എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.
" എടാ അവൾക്കു എന്നോട് ശരിക്കും പ്രേമം ആണോ ? "
ആർക്കു? "
മിസ്സിന്റെ ദേഹത്തുനിന്നു കണ്ണെടുക്കാതെ ഹരി ചോദിച്ചു.
" ആ പെണ്ണിന് ... "
" പിന്നെ
💬 Comments
View all comments