0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 4.9K

ഇഷ്ടമല്ലാഞ്ഞിട്ടാകുമോ നിന്നേം സഹിച്ചു നിന്റെ വായിലിരിക്കുന്ന തെറിയും കേട്ട് നിന്റെ  വീട്ടിൽ താമസിക്കുന്നത്... "

" അപ്പൊ അവൾക്കെന്നെ ശെരിക്കും ഇഷ്ടം ആണല്ലേ....?  "

എന്റെ സംസാരത്തിൽ ഉണ്ടായ മാറ്റം കണ്ടിട്ടാകണം മറുപടി എല്ലാം ഒരു ചുഴിഞ്ഞ നോട്ടത്തിൽ അവൻ ഒതുക്കി..

" എടാ ഞാൻ ആലോചിച്ചു നോക്കി... "

ശ്രദ്ധ മുഴുവൻ മിസ്സിൽ ആയിരുന്നത് കൊണ്ട് ഞാൻ പറഞ്ഞത് അവൻ കേട്ടില്ലന്നു തോന്നി.  ഞാൻ അവനെ തട്ടി വിളിച്ചു...

" എന്താടാ ?  "

" എടാ ഞാൻ ആലോചിച്ചു... ന്നു "

" എന്ത്?  "

" ആ പെണ്ണിന്റെ കാര്യം.. .?  "

" എന്നിട്ട്.. "

ഹരി ആകാംഷയോടെ ചോദിച്ചു.

" എന്നിട്ടെന്താ... എനിക്ക് ഒരു തീരുമാനം എടുക്കൻ പറ്റുന്നില്ലടാ... അവൾ. സുന്ദരി ആണ്..  നല്ലവളാണ്..  പാവം ആണ്..  അന്നൊരിക്കൽ നീ പറഞ്ഞത് പോലെ അവൾ എന്നേ മനസിലാക്കിയത് പോലെ വേറെ ആരും മനസിലാക്കിട്ടുണ്ടാവില്ല...  എങ്കിലും....  എന്തോ .....? "

" എന്ത് എങ്കിലും നിനക്കു അവളെ ഇഷ്ടം ആണെങ്കിൽ അങ്ങ് തുറന്നു പറയണം..  ഒന്നുമില്ലെങ്കിലും അവളിപ്പോ നിന്റെ ഭാര്യ അല്ലെ?  "

" അതൊക്കെ ശെരി തന്നെ.  പക്ഷെ.... "

" എന്താ നീ ഇപ്പൊ എന്ത് ഉദ്ദേശിക്കുന്നത്.  എനിക്ക് മനസിലാകുന്നില്ല...  അവളെ നിനക്കു ഇഷ്ടമാണെന്നോ അല്ലെന്നോ?  "

" ഞാൻ അവളുടെ അടുത്തു ചെന്നു പറയാൻ പോകുവാ....  "

" എന്ത്?  "

ഹരിക്കു ആകാംഷ ഏറി വരുന്നത് ഞാൻ അറിഞ്ഞു..

" അച്ഛൻ വന്നാലും കൂടെ പോകേണ്ടാ

💬 Comments

View all comments