0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 4.7K

വല്ലതും പറഞ്ഞോ ?  "

ദേവുവിൽ നിന്ന് മറുപടി കിട്ടാതെ വന്നപ്പോ ഏടത്തി എന്നോടായി ചോദിച്ചു.

"'അവൾക്കു അവിടുത്തെ ഫുഡ് പിടിച്ചില്ലെന്നു തോന്നുന്നു. ഇന്നലെ വൈകിട്ട് മുതൽ എന്തോ വയ്യായിക. ഛർദി ഒക്കെ ആയിരുന്നു .   എന്താ ചെയ്യണ്ടേ എന്ന് എനിക്ക് അറിയില്ല  .  അതാ തിരിച്ചു പോന്നത് . "

ഈ ചോദ്യം മുൻകൂട്ടി കണ്ടു പറയാൻ കരുതി വച്ച മറുപടി ഏടത്തിയോട് ഞാൻ പറഞ്ഞു.

" എന്നിട്ടു ഹോസ്പിറ്റലിൽ പോയില്ലേ  നിങ്ങൾ? "

" അവിടെ അടുത്ത് ഒരു ലോക്കൽ ഹോസ്പിറ്റലിൽ പോയി.  പക്ഷെ കുറഞ്ഞില്ല.  അതാ തിരിച്ചു പോന്നത് .  "

" ഇപ്പൊ എങ്ങനെ ഉണ്ട് മോളെ.  കുറവ് ഉണ്ടോ. "

കാറിനുള്ളിൽ നിന്നും എന്റെയും ദേവുവിന്റെയും ബാഗുകൾ എടുത്തു ഞാൻ  നടക്കുമ്പോൾ ഏടത്തിയുടെ ചോദ്യത്തിന് മറുപടി പോലും പറയാനാവാത്ത അവസ്ഥയിൽ നിൽക്കുകയായിരുന്നു ദേവു .

അന്നത്തെ ദിവസം ഞാൻ ദേവുവിന്റെ മുന്നിൽ ചെന്നു പെടാതെ ഇരിക്കാൻ  പ്രത്യേകം ശ്രെധിച്ചു.  എന്നെ കാണുമ്പോൾ ഒക്കെ എന്തോ പറയാനായി മുതിരുന്ന അവളെ ഞാൻ മനപ്പൂർവം കണ്ടില്ലെന്നു നടിച്ചു .  അവളെ അഭിമുഘീകരിക്കുക എന്നത് ശ്രെമകരമായ ഒന്നായി എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു . കാരണം അവളുടെ ഒരു ചോദ്യത്തിനും എന്റെ കയ്യിൽ ഉത്തരങ്ങൾ ഇല്ലായിരുന്നു എന്നതാണ് സത്യം.  വാടിയ റോസാപൂ കണക്കേ ആയിരുന്നു ദേവുവിന്റെ മുഖം അന്ന് മുഴുവൻ.

രാത്രി കിടക്കാൻ നേരം,  "ദേവുവിന് ഇനിയും വയ്യാതെ വന്നാലെന്തു ചെയ്യും... അത് കൊണ്ട് അവളെയും  ഏടത്തിയുടെ മുറിയിൽ കിടത്തു"  എന്ന എന്റെ അഭിപ്രായത്തിന് ഏടത്തിയും

💬 Comments

View all comments