0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 4.7K

ശരി വച്ചു.  എന്നെ കടന്നു ഏടത്തിയുടെ മുറിയിലേക്ക് പോകുന്ന ദേവുവിന്റെ മിഴികൾ അപ്പോളും തോർന്നിരുന്നില്ല.

......... ####....... ###......... ###....... ###...

" ഓഹ്  .  അപ്പൊ നിന്നെ കാണാൻ ആണല്ലേ അവൾ സ്ഥിരം. ക്രിക്കറ്റ് ഗ്രൗണ്ട് വലം വച്ചു കൊണ്ടിരുന്നത്?  "

സംഭവം എല്ലാം കേട്ട ഹരിയുടെ ആദ്യ പ്രതികരണം അതായിരുന്നു  ..

" ഇനി ഇപ്പൊ.  അവളെ അവളുടെ അച്ഛന്റെ കൂടെ വിടുന്നതെന്തിനാ..?   "

" എന്റെ ഹരി.  നീ എന്തൊക്കെയാ ഈ പറയുന്നേ?  "

" അപ്പൊ   നിനക്കു അവളെ ഇഷ്ടമല്ലേ..?  "

"  എന്നെ കൊണ്ട് പറ്റുന്നില്ല.  അവളെ അങ്ങനെ കാണാൻ. "

" ഒന്നുമില്ലേലും അവൾ ഇപ്പോ നിന്റെ ഭാര്യയല്ലേ.  അവളെ അല്ലാതെ വേറെ ആരെയാ അങ്ങനെ ഒക്കെ കാണണ്ടേ ? അവളെ ആകുമ്പോ നിനക്കു എങ്ങനെ ആണെങ്കിലും കാണാലോ ?  "

അവനെന്നെ കളിയാക്കുന്ന രീതിയിലാണത് പറഞ്ഞതെന്ന് എനിക്ക് മനസിലായി.

", നീ ഒന്ന് പോയെ...  മനുഷ്യന്റെ ഉള്ള സമാധാനവും കൂടി കളയാൻ ..  അവളുടെ അച്ഛനെ കണ്ടു പിടിക്കാൻ എന്തേലും വഴി പറഞ്ഞു തരാൻ പറഞ്ഞിട്ട് നീ  എനിക്ക് ദാമ്പത്യം ഉണ്ടാക്കാൻ നടക്കുന്നോ ? "

" എനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്നു  എനിക്ക് തന്നെ  മനസിലാവാതെ  ഇരിക്കെയാ.  അപ്പോളാ ഒരു പ്രേമവും മണ്ണാങ്കട്ടയും.. "

" അളിയാ ഞാൻ ഒരു തമാശ പറഞ്ഞതാ നീ ചൂടാവല്ലേ. .. "

ഹരി എനിക്ക് കുഞ്ഞിലേ തൊട്ടുള്ള കൂട്ടാണ്  .  എന്ത് കാര്യം പറഞ്ഞാലും തുടക്കത്തിൽ ഇതുപോലെ തമാശിക്കുമെങ്കിലും

💬 Comments

View all comments