0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 4.7K

കാര്യത്തോട് അടുക്കുമ്പോൾ എനിക്ക് താങ്ങും തണലും എന്നും അവൻ തന്നെ ആണ്.

" അയാളെവിടെ പോയി എന്നൊരു സൂചനയും ഇല്ലാതെ എവിടെ പോയി കണ്ടുപിടിക്കാനാ.?  ഇനി ആ രാമൻ ചേട്ടൻ പറഞ്ഞത് പോലെ അയാൾക്ക് വല്ലതും സംഭവിച്ചു കാണുമോ ?  "

ഹരിയുടെ സംശയം എനിക്കും ഇല്ലാതിരുന്നില്ല.

" എനിക്കും സംശയമുണ്ട് ഹരി.  ആ രാഘവനെ.  അല്ലെങ്കിൽ അച്ഛനെ അന്ന്വേഷിച്ചു നമ്മൾ നടക്കുന്നതിന് അയാൾക് എന്താ ?  ഒന്നെങ്കിൽ അവളുടെ അച്ഛനെ അയാളെന്തെങ്കിലും ചെയ്തിട്ടുണ്ടാവണം. അല്ലെങ്കിൽ അച്ഛന്റെ ഈ തിരോധാനത്തിനു  പിന്നിൽ അയാൾക്കും എന്തെങ്കിലും പങ്കുണ്ടാവണം..  "

" അല്ല.   നമ്മൾ അച്ഛനെ അന്ന്വേഷിച്ചു നടക്കുന്ന കാര്യം അയാളെങ്ങനെ അറിഞ്ഞു ?  "

ഹരിയുടെ സംശയം അപ്പോളാണ് എനിക്കും തോന്നിയത്

" ഇനി നമ്മൾ അന്ന്വേഷിച്ചു പോയ അച്ഛന്റെ കൂട്ടുകാർ ആരെങ്കിലും ഒറ്റിയതാണോ?  "

" അങ്ങനെ ആവാനും സാധ്യത ഉണ്ട് അളിയാ  ...   "

" ശ്യേ.   ഒന്നിനും ഒരു തലയും വാലും ഇല്ലാതെ എല്ലാം ചുരുണ്ടു കൂടി കിടക്കയാണല്ലോ.?  എവിടെ തുടങ്ങണം എന്നോ എവിടെ പിടിച്ചാൽ കാര്യം എളുപ്പം നടക്കുമെന്നോ ഒന്നും അറിയില്ലല്ലോ.?  "

" എനിക്ക് തോന്നുന്നു നിന്നോട് പറഞ്ഞതിനും അപ്പുറം എന്തൊക്കെയോ രഹസ്യങ്ങൾ ഇപ്പോളും ആ കുട്ടിയിൽ ഉണ്ടെന്ന  .  നീ കാര്യമായി ഒന്ന് കൂടി ചോതിച്ചാൽ ചിലപ്പോൾ അറിയാൻ കഴിയും. "

" ആ ചോദിക്കാൻ പറ്റിയ സമയം.  ഇപ്പൊ അച്ഛനെ കുറിച്ച് ചോദിക്കാൻ ചെന്നാൽ അവള് കരുതില്ലേ അവളെ ഞാൻ ഒഴിവാക്കാൻ ശ്രമിക്കയാണെന്നു. "

":അവളെന്തെങ്കിലും വിചാരിക്കട്ടെ . 

💬 Comments

View all comments