0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 4.9K

ധൈര്യവും സംഭരിച്ചാണ് ഞാൻ വീടിനുള്ളിലേക്ക് ചെന്ന്  കയറിയത്   ..   കയറി ചെന്നതേ കണ്ണുകൾ ഓടിയത് ഏടത്തിയുടെ മുറിയിലേക്കാണ് . അവളെ കാണാൻ.  ഇതുവരെ നോക്കി കാണാത്ത കാമുകന്റെ കണ്ണിലൂടെ അവളെ ഒന്ന് കാണാൻ ഒരു  കൊതി തോന്നി.  മുറിക്കുള്ളിൽ ആളനക്കം ഒന്നും കേട്ടില്ല.  ഞാൻ പതിയെ അടുക്കയിലേക്കു നടന്നു.  അവിടെ ഏടത്തി ഉണ്ട്.

" ആഹ് എത്തിയോ ?  "

എന്നേ കണ്ടതേ ഏടത്തി ചോദിച്ചു.

" ഇന്നെന്താ പതിവില്ലാതെ അടുക്കളയിലേക്കു.?  "

" അവളെവിടെ ? "

"  മുറിയിലുണ്ട് എന്താടാ?  "

", കുറവുണ്ടോ  .... ....  "

മ്മ്....  അവളുടെ കാര്യം ചോദിച്ചിട്ടാണോ എന്നറിയില്ല ഏടത്തിയിൽ പതിവില്ലാത്ത ഒരു ഗൗരവം.

എന്തോ പന്തികേടുള്ള പോലെ അവരുടെ മുഖഭാവത്തിൽ നിന്നും ഞാൻ വായിച്ചു.

" അമ്മ വന്നില്ലേ.. "

" അപ്പുറത്തുണ്ട്  "

ഞാൻ നേരെ ഏടത്തിയുടെ മുറിയുടെ മുന്നിലെത്തി..  അകത്തു നിന്നു കൊളുത്തിട്ടുണ്ടെന്നു തോന്നുന്നു .  തുറക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. ചിലപ്പോൾ ദേവു ഉറങ്ങുകയാകുമെന്നു കരുതി  ഞാൻ എന്റെ മുറിയിലേക്ക് കയറി. ... ഇടക്ക് അവളുണർന്നോ എന്നറിയാൻ ഏടത്തിയുടെ മുറിയുടെ മുന്നിലൂടെ ഒന്ന് നടന്നു നോക്കി.  ഒരു രക്ഷയുമില്ല. കഴിഞ്ഞ ദിവസത്തിന്റെ ക്ഷീണം ആകാം അവൾക്കു ഇപ്പോളും .

രാത്രി എപ്പോളോ അവളുടെ ശബ്ദം കേട്ടാണ് പിന്നെ ഞാൻ റൂമിന് വെളിയിലേക്കു ഇറങ്ങുന്നത്.  ചെന്നിറങ്ങിയതേ അമ്മയുടെ മുന്നിലേക്കായിരുന്നു.  ഒന്നും മിണ്ടാതെ തിരിച്ചു കയറ്റി പോന്നു......  അത്താഴം കഴിക്കുന്നിടത്തും അവളെ കണ്ടില്ല.   എന്ത് പറ്റി എന്നറിയില്ല.  അല്ലെങ്കിൽ ഏടത്തി നിർബന്ധിച്ചു എന്റെ അടുത്ത് കൊണ്ടിരുത്തുന്നതാണ്

💬 Comments

View all comments