0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 5K

ഇന്നതും ഉണ്ടായില്ല..  മുൻപ് കാണാതെ ഇരിക്കാൻ ശ്രമിക്കുമ്പോൾ മുന്നിൽ നിന്നു മാറാത്തവൾ ഇന്ന്  കാണാൻ കൊതിക്കുമ്പോ കണ്മുന്നിൽ  കൂടി കാണാൻ ഇല്ല... എന്റെ ഗതികേട്..   എല്ലാവരും ഇന്ന്  മൗനത്തിലായിരുന്നു  .  അമ്മ എന്നോട് മിണ്ടിയിട്ട് കാലം കുറച്ചായതു കൊണ്ട് അമ്മയെ ഞാൻ ശ്രദ്ധിച്ചില്ല.  പക്ഷെ എപ്പോളും എന്തെങ്കിലും ഒക്കെ സംസാരിക്കുന്ന   ഏടത്തി വരെ ഇന്ന് മൗനം ആയിരുന്നു..  എന്ത് പറ്റി എന്നൊരു പിടിയും കിട്ടിയില്ല ..  ഭക്ഷണം കഴിച്ചു ടീവിക്കു മുന്നിൽ ചെന്നിരുന്നു.  അവളതു വഴി വല്ലതും പോയാൽ ഒന്ന് കാണാമല്ലോ എന്ന് കരുതി.  പക്ഷെ ഫലം ഉണ്ടായില്ല.  റിമോട്ടിൽ കുത്തി ചാനൽ മാറ്റി കളിക്കുമ്പോൾ ആണ് അമ്മ എന്റെ അടുത്ത് വന്നിരുന്നത്.  അന്നത്തെ സംഭവത്തിന്റെ  ദേഷ്യം മാറാത്തത് കൊണ്ടാകാം അമ്മ എന്നോട് മിണ്ടുകയോ ഇങ്ങനെ ഒന്ന് അടുത്ത് വന്നിരിക്കുകയോ ചെയ്തിട്ട് നാളുകളായി ... അമ്മ അടുത്തിരുന്നതേ ഞാൻ എഴുന്നേറ്റു പോകാൻ ആയി ഒരുങ്ങി..

" നന്ദുട്ട   .... "

അമ്മയുടെ വിളി.  നാളുകൾക്കു ശേഷം ..  സ്നേഹത്തോടെ ഉള്ള ഒരു  വിളി...  സന്ദോഷം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകൾ ഈറനണിഞ്ഞു പോയി..  തിരിഞ്ഞു അമ്മയെ നോക്കിയപ്പോൾ അമ്മ എന്നേ അടുത്തേക്ക് വിളിച്ചു... എനിക്ക് എന്തെന്നില്ലാത്ത സംന്തോഷം തോന്നി എനിക്ക്..  ഓടി അമ്മയുടെ അരികിൽ ചെന്ന്  ഇരുന്നു.  അമ്മയെ കെട്ടിപ്പിടിച്ചു...

" അമ്മാ സോറി....   "

കുഞ്ഞി കുട്ടിയെ പോലെ ഞാൻ അമ്മയുടെ മാറിൽ തല ചായ്ച്ചപ്പോൾ അമ്മ എന്നേ കൈകൾ കൊണ്ട് തലോടി.

" എന്തിനാടാ?  "

" ചെയ്തത് തെറ്റായിരുന്നു എന്ന് എനിക്ക് അറിയാം.. 

💬 Comments

View all comments