Chapter Title : ദേവനന്ദ 6 [വില്ലി]
പറ്റിപ്പോയി അമ്മേ.... "
" അതിനു തെറ്റ് ചെയ്തത് ഞങ്ങൾ അല്ലെ...? "
അമ്മയുടെ മറുപടി കേട്ട് ഞാൻ ഒരുനിമിഷം പകച്ചു പോയി.. എന്താണമ്മ ഉദ്ദേശിച്ചത് എന്നറിയാൻ ആവാതെ ഞാൻ അമ്മയെ നോക്കി. അപ്പോളേക്കും ഏടത്തിയും ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു.
" ചെയ്യാത്ത തെറ്റിന് കുറ്റം ചാർത്തി
ഒരു ചേരിയിലെ പെണ്ണിനെ നിന്റെ തലേൽ കെട്ടിവെക്കാൻ ഞങ്ങളും കൂട്ട് നിന്നു എന്ന് തോന്നുന്നുണ്ടോ നിനക്കു? ദേഷ്യം ആണോ നിനക് ഞങ്ങളോട് "
ഏടത്തിയുടെ ചോദ്യം കേട്ട് ഒന്ന് ഞെട്ടി എങ്കിലും എനിക്കൊരു കാര്യം മനസിലായി അവരെല്ലാം എല്ലാം അറിഞ്ഞിരിക്കുന്നു.
" ദേവു അവളെല്ലാം പറഞ്ഞു "
എന്റെ സംശയത്തിനുള്ള ഉത്തരം ഏടത്തി തന്നെ നൽകി..
" പൊറുക്കാൻ ആവാത്ത തെറ്റാ ഞങ്ങൾ എല്ലാരും നിന്നോട് ചെയ്തത് .. ഇഷ്ടമില്ലാത്ത ഒരു ജീവിതമാണ് ഞങ്ങളെല്ലാം നിനക്ക് സമ്മാനിച്ചതെന്നു ഞങ്ങൾക്കു അറിയില്ലായിരുന്നു.. അന്ന് നിനക്കു പറയാനുള്ളത് കൂടി ഈ അമ്മ കേൾക്കണമായിരുന്നു അല്ലെ? "
അമ്മയുടെ വാക്കുകളിൽ കുറ്റബോധം നിറഞ്ഞു നിന്നതു പോലെ തോന്നി.. അടുക്കള വാതുക്കളിൽ നിന്നും എത്തി നോക്കുന്ന ദേവുവിനെ അപ്പോളാണ് എന്റെ കണ്ണിൽ പെട്ടത് ...
" ഇല്ല അമ്മേ ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. അമ്മയെയോ ദേവുവിനെയോ ആരെയും... എല്ലാം എന്റെ വിധി ആണ് . ഞാനങ്ങനെ സമദാനി ........ "
" വേണ്ട മോനെ .. ഇഷ്ടമില്ലാത്ത ഒരു ജീവിതം അത് ആർക്കും ഒരു സന്ദോഷവും തരില്ല... മോനും ദേവുമോൾക്കും ആർക്കും . "
പറഞ്ഞു തീരുന്നതിനു മുമ്പേ അമ്മ പറഞ്ഞു തുടങ്ങി ..
💬 Comments
View all comments