Chapter Title : ദേവനന്ദ 6 [വില്ലി]
" എന്റെ മോന് ദേവുമോളെ സ്വീകരിക്കാൻ പറ്റില്ല എന്ന് അറിയാം .. . അത് കൊണ്ട് നിന്റെ ഇഷ്ടം പോലെ അവളെ അവളുടെ വീട്ടിലേക്കു നമുക്ക് തിരിച്ചു വിടാം. "
അമ്മയുടെ വാക്കുകൾ കൂരമ്പു പോലെ ആണ് മനസിൽ തറച്ചു കയറിയത്. ആഗ്രഹിച്ചത് എല്ലാം തലകീഴായി നടക്കുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു .. എന്തു പറയണം എന്നറിയാതെ ഞാൻ അമ്മയെയും ഏടത്തിയെയും മാറി മാറി നോക്കി.. അവരുടെ മുഖത്തു കുറ്റബോധം മാത്രമേ നിഴലിച്ചിരുന്നൊള്ളു ... അപ്പോളും ദേവു വെറും നിർവിഗാരയായി നിൽക്കയായിരുന്നു .
" പക്ഷെ അവളുടെ അച്ഛൻ വരുന്നതു വരെ അവളിവിടെ നിക്കട്ടെ.. മോൻ സമ്മതിക്കണം. "
അമ്മ പറഞ്ഞു നിർത്തി . മറുപടി പറയാൻ നാവ് പൊങ്ങുന്നുണ്ടായിരുന്നില്ല.. ഞാൻ ആഗ്രഹിച്ച ദേവുവും ദേവുവിന്റെ പ്രണയവും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആവാൻ പോകുന്നു എന്ന സത്യം എന്നേ വല്ലാതെയാക്കിയിരുന്നു...
" നിനക്കു അവളെ ഇഷ്ടമല്ലെന്നു ഞങ്ങൾക്കു അറിയാം. പക്ഷെ അവളെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും അവളെ കൈവിടാൻ തോന്നുന്നില്ലടാ.. ഒന്നുമില്ലെങ്കിലും നിന്റെ പെണ്ണായി അവളെ ഞങ്ങൾ കണ്ടു പോയില്ലേ. കൊണ്ട് കളയാൻ മനസ്സനുവദിക്കുന്നില്ല .. "
" നീ എന്താ ഒന്നും മിണ്ടാത്തത്. നീ സമ്മതിക്കണം...അവളെ നിനക്കു ഒരിക്കലും സ്വീകരിക്കാൻ കഴിയില്ലെന്ന് ഞങ്ങളേക്കാൾ നന്നായി അറിയാവുന്നത് ദേവുമോൾക്കാണ്. അച്ഛൻ വരുന്നത് വരെ അവളിവിടെ നിൽക്കട്ടെ നന്ദുട്ട.. നീ എതിര് പറയരുത് .. "
അമ്മയും ഏടത്തിയും ഒരേ സ്വരത്തിൽ പറഞ്ഞു നിർത്തി. അവർക്കിനിയും എന്നേ മനസിലാക്കിയിട്ടില്ല..ആർക്കും. എന്നിൽ പൂവിട്ട ദേവുവിനോടുള്ള പ്രണയം ഞാൻ അറിയിക്കുന്നതിന്
💬 Comments
View all comments