0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 5K

മുൻപേ അവളിവിടം വിട്ട് എന്നേ വിട്ട് പോകാൻ ഒരുങ്ങുകയെന്നറിഞ്ഞപ്പോൾ എല്ലാം അവസാനിച്ച പോലെ തോന്നി എനിക്ക്. മറുപടികൾ ഒന്നും ഉണ്ടായിരുന്നില്ല എനിക്ക്.  അമ്മയും ഏടത്തിയും പറഞ്ഞ നിബന്ധനകളെല്ലാ കേട്ടു ഞാൻ അങ്ങനെ തന്നെ ഇരുന്നു.

മറുപടിക്കൊന്നും അവർ  കാത്തു നിന്നില്ല. അന്നത്തെ പോലെ  എല്ലാ തീരുമാനങ്ങളും അവരുടേതായിരുന്നു.   അവരകത്തേക്കു കയറി പോകുന്നത് വരെ ദേവു കതകിൽ ചാരി ആ നിൽപ്പ് അങ്ങനെ തന്നെ നിന്നു .  അവരകത്തേക്കു പോയി എന്നുറപ്പു വരുത്തിയ ശേഷം അവളെന്റെ അരികിലേക്ക് വന്നു.  ദേവു...   "കരഞ്ഞു കലങ്ങിയ കണ്ണുകൾ.  വിഗാരങ്ങളൊന്നും തൊട്ടു തീണ്ടാത്ത മുഖഭാവം .

"നന്ദുവേട്ടന് ഇതായിരുന്നില്ലേ  ആഗ്രഹിച്ചത് ? ഇനി പേടിക്കണ്ടല്ലോ..  നന്ദുവേട്ടന്റെ എങ്കിലും ആഗ്രഹങ്ങൾ  നടക്കട്ടെ..ഇനി... ഇനി ഞാൻ ഒരു തടസ്സമാവില്ല..   "

പറഞ്ഞു മുഴുവിപ്പിക്കുവാനൊന്നും അവൾക്കു കഴിഞ്ഞില്ല  .  കരഞ്ഞു പോയി പാവം.   ദേവുവിന്റെ കണ്ണിൽ നിന്നൊഴുകി വീണ കണ്ണുനീർ കണ്ടു എന്നിലെവിടെ നിന്നോ രക്തം വാർന്നു പോകുന്നപോലെ തോന്നി എനിക്ക് .

എന്നേ നോക്കാനോ  എനിക്ക് പറയാനുള്ളത് കേൾക്കാനോ നിൽക്കാതെ അവളോടി മുറിക്കകത്തു കയറി.

ഞാൻ ആഗ്രഹിച്ചതെന്ത് എന്ന് അവളോട്  പറയാൻ പോലും ആകാത്ത വിധം ഞാൻ തളർന്നു പോയിരുന്നു.  ഇതായിരുന്നില്ലല്ലോ  ഞാൻ ഇന്ന് ആഗ്രഹിച്ചത്...... ദേവുവിന്റെ ആ വാക്കുകൾ കൂടി ആയപ്പോൾ ഞാൻ  ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്ന് വരെ തോന്നി പോയി..

സത്യത്തിൽ എന്ത് മണ്ടത്തരം ആണവൾ കാട്ടിയത്.  കുറച്ചു കൂടി കാക്കാമായിരുന്നില്ലേ എനിക്ക് വേണ്ടി എന്ന് മനസ്സ് പറഞ്ഞു .. എന്തിനു അവളുടെ പ്രതീക്ഷകളെല്ലാം മങ്ങിയിരിക്കാം .  മുറിയിലെ കണ്ണാടിയുടെ മുന്നിലെത്തി ഞാൻ എന്നോട്

💬 Comments

View all comments