Chapter Title : ദേവനന്ദ 6 [വില്ലി]
തന്നെ പറഞ്ഞു.
ചിലപ്പോൾ ഇതിലും നേരത്തെ അവൾ അവരോട് പറയേണ്ടതായിരുന്നു .. എനിക്ക് വേണ്ടി കാത്തിരുന്നതാകാം..... എന്നെങ്കിലും അവളുടെ പ്രണയം ഞാൻ തിരിച്ചറിയുമെന്ന് അവൾക്കു പ്രതീക്ഷ ഉണ്ടായിരുന്നിരിക്കാം .. പക്ഷെ ഇപ്പൊ എല്ലാ പ്രതീക്ഷയും അറ്റ് ഇനി എനിക്ക് വേണ്ടി കാത്തിരിക്കുന്നതിൽ അർഥമില്ലെന്നവൾക്കു തോന്നി കാണാം.... . പാവം..
......... # . . ##....##...##...
എല്ലാം അറിഞ്ഞിട്ടും ഹരിക്കു പോലും അതിൽ ഒരു മാർഗം നിർദ്ദേശിക്കാനുണ്ടായിരുന്നില്ല..
" ഇതിപ്പോ വിഷം കഴിച്ചു ആത്മഹത്യ ചെയ്യാൻ പോയവൻ അത് ഉപേക്ഷിച്ചു തിരികെ വന്നപ്പോൾ പാമ്പു കടിച്ചു മരിച്ച അവസ്ഥ പോലെ ആയി എന്റെ അവസ്ഥ.. "
" അതിന് നീ എന്തിനാ വിഷമിക്കുന്നത്. അവളെങ്ങും പോയിട്ടില്ലല്ലോ. നീ അവളോട് സംസാരിക്കു. ഉള്ള കാര്യം തുറന്നു പറ. "
ഹരിയുടെ ആ നിർദ്ദേശം എനിക്ക് സ്വീകാര്യം ആയിരുന്നില്ല.
" ഇല്ലെടാ. ഇപ്പോൾ ഞാൻ അവളോട് പറഞ്ഞാലും അവൾ വിശ്വസിക്കുമെന്നു തോന്നുന്നില്ല. അവളെന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കുക ആണ്. എല്ലാം കൊണ്ടും.. അവൾക്കു മടുത്തു കാണുമെടാ.. "
"'ശ്യേ . . അവളിത്രയ്ക് എടുത്തു ചാടേണ്ടി ഇരുന്നില്ല അല്ലെ ... "
ഹരിയുടെ സംസാരത്തിലും നിരാശ കാണപ്പെട്ടു.
" അവളെ കുറ്റം പറയാൻ വയ്യല്ലോ. അവളെ ഇഷ്ടമാണെന്നു തോന്നിക്കുന്ന ഒന്നും ഞാൻ അവൾക്കു ഇതുവരെ കൊടുത്തിട്ടില്ലല്ലോ.. എല്ലാം പോരാഞ്ഞിട്ട് ഒരു തേപ്പ് കിട്ടിയ കഥ കൂടി പറഞ്ഞു കൊടുത്തു .. "
" അതും നീ പറഞ്ഞു കൊടുത്തോ. കഷ്ടം... തല്ക്കാലം അവളെവിടെയും പോകുന്നില്ലല്ലോ വീട്ടിൽ തന്നെ ഇല്ലേ?
💬 Comments
View all comments