Chapter Title : ദേവനന്ദ 6 [വില്ലി]
സമയം കിട്ടുമ്പോൾ പറയാവുന്നതല്ലേ ഒള്ളൂ. . "
" അതല്ലെടാ.... കാര്യങ്ങളെല്ലാം അറിഞ്ഞതിൽ പിന്നെ അമ്മയും ഏടത്തിയും എല്ലാം അവളെ എന്റെ മുന്നിൽ നിന്നു ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന പോലെ ഒരു തോന്നൽ. ഒന്നു നേരിട്ട് കാണണോ സംസാരിക്കാനോ ഇതുവരെ പറ്റിയില്ല . ഇന്ന് തന്നെ കണ്ടിലെ ഇന്നലെ രാത്രി തന്നെ വിളിച്ചു അവളുടെ കോളേജിലേക്കുള്ള പോക്കും വരവും എല്ലാം കോളജ് ബസ്സിലേക്ക് ആക്കിയിരിക്കു.. ഇതെല്ലം മാറ്റിവച്ചിട്ടു ഇനി ഞാൻ അവളെ ഇഷ്ടമാണെന്നു ചെന്ന് പറഞ്ഞാൽ അമ്മയും ഏടത്തിയും എന്നേ ചിരവ കൊണ്ട് വീക്കും ഉറപ്പു.. "
" അപ്പൊ ചുരുക്കി പറഞ്ഞാൽ മോൻ മൂഞ്ചി എന്നാർദ്ധം... "
ഹരിയുടെ വക തമാശ.
" നീ മിണ്ടരുത് . നീ ഒറ്റ ഒരുത്തനാ .. മാങ്ങാ തേങ്ങാ ഒലക്ക എന്നും പറഞ്ഞു. ഞാൻ പോലും അറിയാതെയിരുന്ന അവളോടുള്ള പ്രേമം കുത്തിപൊക്കി കൊണ്ട് വന്നത് എന്നിട് കളിയാക്കുന്നോ... എല്ലാം കൊണ്ടും വട്ടു പിടിക്കുന്ന അവസ്ഥയ.... അവളോടുള്ള ഇഷ്ടം അത് അങ്ങനെ തന്നെ കിടന്നാൽ മതിയായിരുന്നു. ഇതിപ്പോ ഒറ്റ ദിവസം കൊണ്ട് ആഗ്രഹിച്ചു കൂട്ടിയതെല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെ ആയി.. "
എന്റെ വിഷമങ്ങളെല്ലാം ഞാൻ ഹരിയോട് പറഞ്ഞു തീർത്തു. കരയാൻ ഒന്നും തോന്നിയില്ലെനിക്ക്. അതിനുള്ള ശേഷി പോലും എനിക്കില്ലെന്നു തോന്നിപോയി അപ്പോൾ.
" സമയവും കാലവും നോക്കി ഇരുന്നാൽ അവളുടെ തന്തപ്പടി വരുമ്പോൾ അവളാ കൂടെ അങ്ങ് പോകും. അതിനു മുൻപ് വല്ലതും നടത്താൻ നോക്ക് .. "
ഹരി അവസാനമായി തന്ന താക്കിത് ശരിയാണെന്നു എനിക്കും
💬 Comments
View all comments