0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 5.2K

അയാളുടെ ആ പ്രവൃത്തിയിൽ നിന്നും എനിക്ക് മനസിലായി.

" കൈ എടുക്കെടാ... "

എന്നിൽ നിന്നും ഒരു പ്രതികരണവും ഉണ്ടാവാതെ വന്നപ്പോൾ അയാളെന്നെ ശക്തിയായി പിന്നിലേക്ക് തള്ളി..  ഞാൻ  അവിടെ കൂടി നിന്നിരുന്ന ആളുകളുടെ  ഇടയിലേക്ക്‌ തെറിച്ചു വീണു.  എന്നിട്ടും കലിയടങ്ങാതെ  ഞാൻ വീണ്ടും  അയാളുടെ അടുത്തെത്താൻ  മുന്നിലേക്ക് കുതിച്ചതും ആരൊക്കെയോ ചേർന്ന് എന്നേ തടഞ്ഞു..  എങ്കിലും ഞാൻ അവരെ  തള്ളി മാറ്റാൻ  പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. . ഞാൻ എത്രത്തോളം കുതറി മാറുന്നുവോ അത്രത്തോളം അവർ പിടി മുറുക്കി കൊണ്ടിരിക്കുന്നത് ഞാൻ അറിഞ്ഞു....

" നന്ദുവേട്ടാ....  "

അത്രയും നേരവും എല്ലാം കണ്ടുകൊണ്ട് മാത്രം നിന്ന ദേവുവിന്റെ ശബ്ദം അവിടെ  ഉയരുന്നു...  അവൾ ചാടി എന്റെ കയ്യിൽ കയറി പിടിച്ചു..

" നന്ദുവേട്ടാ വേണ്ടാ.... "

അവളെന്റെ കയ്യിലെ പിടി അയക്കാതെ എന്റെ തോളിൽ തല ചാരി നിന്നു എന്നോട് കെഞ്ചി...  അവളുടെ കണ്ണീർ എന്റെ പിന്നിൽ നനവുണ്ടാക്കുന്നത് ഞാൻ അറിഞ്ഞു ...  അപ്പോളാണെനിക്ക് അതൊരു പൊതു സ്ഥലം ആണെന്ന് ചുറ്റിനും ആളുകൾ ഞങ്ങളെ വീഷിക്കുന്നുണ്ടെന്നുമുള്ള ബോധം വരുന്നത്...

" ആഹ്.  അവനെ പിടിച്ചു നല്ല വഴി പറഞ്ഞു കൊടുക്ക് ടീ കൊച്ചെ...  ഇല്ലേ അവനെയും നിനക്ക് ഒരുപാടു നാള് കാണാൻ പറ്റി എന്ന് വരില്ലാ.... "

അയാളുടെ വാക്കുകൾ ദേവുവിന്റെ ഹൃദയം തകർക്കൻ പോന്നതായിരുന്നു..  അവിടെ കൂടി നിന്ന അത്ര ആളുകളെയും തള്ളി മാറ്റി ദേവു ഓടി..  എങ്ങോട്ടെന്നില്ലാതെ..  ഞാൻ ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി അവിടെ തന്നെ നിന്നു .  കൂടി നിന്ന ആളുകൾ

💬 Comments

View all comments