0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 5.2K

കൂട്ടം പിരിയുന്നതിനിടയിലെവിടെയോ രാഘവനും കണ്മുന്നിൽ നിന്നും മാഞ്ഞു പോയി......

മനസ്സ് കലുഷിതമായിരുന്നു...  എന്ത് ധൈര്യത്തിലാണ് ഞാൻ അയാളോട് തർക്കിച്ചത് എനിക്കത്ര ആലോചിച്ചിട്ടും മനസിലായില്ല...  അയാളുടെ വാക്കുകൾ ദേവുവിലുണ്ടാക്കിയത് ആഴത്തിലുള്ള മുറിവാണെന്നു എനിക്ക് ഉറപ്പായിരുന്നു .  എങ്ങനെ ഇനി അവളെ സമാധാനിപ്പിക്കും എന്നറിയാനാവാതെയാണ്  ഞാൻ അമ്മയുടെയും ഏടത്തിയുടെയും  അടുത്തേക്കു ചെന്നത്...

" ഞാൻ അപ്പഴേ പറഞ്ഞതാ.  ഇവളെ അവന്റെ കൂടെ ഒറ്റയ്ക്ക് വിടണ്ടാ എന്ന്...  അവനെന്തോ മോളോട് പറഞ്ഞിട്ടുണ്ട്.  ഇല്ലേൽ ഈ കൊച്ചെന്തിനാ ഇങ്ങനെ കിടന്നു കരയുന്നത്.. ?  "

ഹോസ്പിറ്റലിലെത്തി ഏടത്തിയുടെ മുറിയിലേക്ക് കടക്കുമ്പോൾ കേട്ടു ഏടത്തിയുടെ ശബ്ധം...

" എന്താ ഉണ്ടായതെന്നു പറ മോളെ.  "

ഞാൻ മുറിയിലേക്ക് കയറുമ്പോൾ അമ്മയോട് ചേർന്നു നിൽക്കുന്ന ദേവുവിനെ കണ്ടു.  അവൾക്കു കരച്ചിലടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...

":എടാ ..  നീ അവളോട് എന്താ പറഞ്ഞെ.... "

ഏടത്തിയുടെ ചോദ്യത്തിന് ഉത്തരം പറയാനാവാതെ ഞാൻ തല കുനിച്ചു നിന്നതേ ഒള്ളൂ..

" ഈ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കൻ അവൾ നിന്നോട് എന്ത് പാപം ചെയ്‌തേടാ.....   "

എന്റെ മൗനം അവർക്കൊരു കുറ്റ സമ്മതമായിരുന്നു..  എല്ല പഴിയും ഞാൻ സ്വയം ഏറ്റെടുത്തു..  ഇല്ലെങ്കിൽ എല്ലാം അവരറിയുമ്പോൾ ചിലപ്പോൾ പ്രശ്നമാകുമെന്നെനിക്കു തോന്നി.....

###  ....... ##.....##......####........###.......

വീട്ടിലെത്തിയിട്ടും മനസ്സിനൊരു സമാധാനവും ഉണ്ടായിരുന്നില്ല. ദേവുവിന്റെ കരഞ്ഞു കലങ്ങിയ ആ മുഖം വീട്ടിലെ എല്ലാവരുടെയും മുഖത്തു വിഷാദം കലർത്തിയതായി എനിക്ക് തോന്നി..  ദേവു ആ വീട്ടിലെ ഓവ്വോരുത്തരുടേയും മനസ്സിൽ സ്ഥാനം പിടിച്ചു എന്നതിന് ഒരു തെളിവായിരുന്നു ആ സന്തോഷ ദിനത്തിലെയും എല്ലാവരുടെയും മുഖം ....  എല്ലാവരുടെയും മുന്നിൽ

💬 Comments

View all comments