0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 5.2K

അന്ന് ഞാനൊരു പാപം ചെയ്ത വ്യക്തിയായിരുന്നു..  പക്ഷെ എന്റെ മനസ്സിൽ അപ്പോൾ അവൾ മാത്രമായിരുന്നു.  ദേവു..  എന്തായിരിക്കും ഇപ്പോൾ അവളുടെ അവസ്ഥ.  കരയുക ആയിരിക്കുമോ.. ?

അവളോടെന്തെങ്കിലും ഒരു ആശ്വാസവാക്കു പറഞ്ഞില്ല എങ്കിൽ എനിക്ക് സമാധാനം ഉണ്ടാവില്ലെന്ന് തോന്നിയപ്പോൾ ഞാൻ പതിയെ അമ്മയുടെ മുറിയിലേക്ക് കയറി..  ദേവു മാത്രമേ മുറിലുണ്ടായിരുന്നുള്ളു..  അന്ന് ഏടത്തിക് വയ്യാത്തത് കൊണ്ട് അമ്മ ആയിരുന്നു അടുക്കള ഭരണം മുഴുവൻ.... മുറിയിലേക്ക് കയറി ചെല്ലുമ്പോളും എന്തോക്കേയോ ആലോചിച്ചിരിക്ക ആയിരുന്നു ദേവു.  കരഞ്ഞു കലങ്ങിയ കണ്ണുകൾ  അപ്പോളും നിറഞ്ഞു തുളുമ്പാൻ വെമ്പുന്ന പോലെ..

" എഡോ... "

എന്റെ വിളി കേട്ടു എന്ന മട്ടിൽ എന്നേ ഒന്ന് തലയുയർത്തി നോക്കുക മാത്രം ചെയ്തു അവൾ...

" അയാൾ പറഞ്ഞത് ശരി ആയിരിക്കും അല്ലെ നന്ദുവേട്ടാ.....  "

അതേ ഇരുപ്പിൽ അവളെന്നോട് ചോദിച്ചു....

" അച്ഛൻ ഇനി വരില്ലാ അല്ലെ ?  "

അവൾ തലയുയർത്തി എന്നേ നോക്കി...  എന്റെ  മറുപടിക്കായി എന്നവണ്ണം...  ....

" തന്റെ അച്ഛനൊന്നും സംഭവിച്ചിട്ടുണ്ടാവില്ല.  അയാൾ പറഞ്ഞതൊന്നും ഓർത്തു താൻ വിഷമിക്കണ്ട .  എത്രയും പെട്ടന്ന്  അച്ഛൻ മടങ്ങി വരും..  "

എനിക്ക് പോലും ഇല്ലാത്ത ആ ഒരു പ്രതീക്ഷ ഞാൻ അപ്പോഴും അവളിലേക്ക്‌ നിറച്ചു...

" താനിനി അതും ഓർത്തു കരയാൻ നിൽക്കണ്ടാ.. അയാളപ്പോൾ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതായിരിക്കും അല്ലാതെ.. താനീ കരച്ചിൽ ഒന്ന് നിർത്തു.  താൻ കരയാതെ തിരുത്തേണ്ടത് ഇപ്പൊ എന്റെ ആവശ്യം അല്ലെ... ഇല്ലേ അതിനു  വഴക്കു കേൾക്കുന്നത് ഞാനാ....  "

എന്റെ വാക്കുകൾ കേട്ടെന്ന

💬 Comments

View all comments