0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 5.3K

ബൈകിനു വട്ടം കയറ്റി നിന്നു... എന്താണ് സംഭവം എന്ന് മനസിലാക്കുന്നതിനേക്കാൾ മുൻപേ ജീപ്പിൽ നിന്ന് ചാടി ഇറങ്ങിയ ആൾ എന്റെ മുഖമടച്ചൊരടി ആയിരുന്നു ...  ഒരു നിമിഷത്തേക്ക് ബോധം പോയപോലെ തോന്നി എനിക്ക്... സ്വബോധത്തിലെത്തി കണ്ണ് തുറന്നു നോക്കുമ്പോൾ ബൈക്കിനോടൊപ്പം ഞാനും റോഡിൽ കിടക്കുകയായിരുന്നു ....ആ ആളൊഴിഞ്ഞ വഴിയിൽ അതെ കിടപ്പിൽ  ഒറ്റ നിമിഷം കൊണ്ട് ഞാനയാളെ തിരിച്ചറിഞ്ഞു..  രാഘവനെ..... !

അടിയുടെ ആഘാതത്തിൽ ബൈകിനോടൊപ്പം ഞാനും വഴിയിലേക്ക് മറിഞ്ഞു വീണിരുന്നു.

ബൈക്കിനടിയിൽ പെട്ടുപോയ വലത് കാൽ വലിച്ചൂരീ ചാടി എഴുന്നേറ്റു അയാൾക്കിട്ടു രണ്ടെണ്ണം കൊടുക്കണെമെന്നുണ്ടായിരുന്നു..  പക്ഷെ കാലനക്കാൻ എനിക്ക് കഴിഞ്ഞല്ല.  കാലിനു സാരമായി എന്തോ പറ്റിയിട്ടുണ്ടെന്ന് കാലിനുണ്ടായ അസഹനീയമായ വേദനിയിൽ നിന്നെനിക്കു മനസലിയായി.....

" കഴുവേറീടെ മോനെ.....  "

പാഞ്ഞെത്തിയ അയാൾ എന്റെ അരികിലെത്തി   എന്റെ കോളറിൽ കുത്തി പിടിച്ചു.  എന്റെ മുഖത്തൊരു അടി കൂടി അടിച്ചു.

വീഴ്ചയിൽ ശരീരത്തിലെവിടെയൊക്കെയോ ഉണ്ടായിരുന്ന വേദനകൾക്കൊപ്പം ആ അടിയുടെ വേദനയും ലയിച്ചു ചേർന്നു..

" നിന്നോടൊക്കെ ഞാനന്നേ പറഞ്ഞതാ....  ആ പെണ്ണിന്റെ അപ്പനെ അന്ന്വേഷിച്ചു ഇറങ്ങി എന്റെ പിറകെ വരരുതെന്ന്... എന്നിട്ടു ഒന്നും കേൾക്കാതെ പോലീസിൽ കേസ് കൊടുത്തിരിക്കുന്നു... വന്നിരുന്നു ഇന്ന് എന്നെ അന്ന്വേഷിച്ചു പോലീസ് ഏമാന്മാര്...  എന്റെ കുറച്ചു കാശു പോയത് മിച്ചം ...  കാശു പോയാൽ ഞാൻ സഹിക്കും....  പക്ഷെ എന്റെ  വീട്ടിൽ കണ്ട പോലീസ് കേറി ഇറങ്ങുന്നത്...  അത്  എനിക്ക് ഇഷ്ടമുള്ള കാര്യമല്ല......"

അയാൾ പറയുന്നതത്രയും കാതിൽ ചെറിയൊരു മൂളലിന്റെ അകമ്പടിയോടെ ഞാൻ കേട്ടു... .

", കഴിഞ്ഞ ദിവസം എന്റെ ദേഹത്ത് കൈ

💬 Comments

View all comments