Chapter Title : ദേവനന്ദ 6 [വില്ലി]
വച്ചപ്പോഴേ നിന്നെ ഞാൻ വെറുതെ വിട്ടതാ ... പക്ഷെ നീ ഈ കാണിച്ചത് അതി ബുദ്ധി ആയിപോയി. ആളറിയാതെയാ നീ കളിച്ചത്... അപ്പോൾ ഞാനാരാണെന്നു നിനക്ക് കാണിച്ചു തരേണ്ടെ ..... ഇനി അച്ഛനെ കാണാനില്ല അമ്മയെകാണാനില്ല അച്ഛന്റെ മീശയുടെ പൂട കാണാനില്ല എന്നും പറഞ്ഞു എന്റെ വഴിയേ വന്നാൽ പുന്നാര മോനെ... പിന്നെ നീ ഉണ്ടാവില്ല...... കേട്ടോടാ...... "
എല്ലാം ഒരു പാതി ബോധത്തിൽ കേട്ട് നിൽക്കാനേ എനിക്കായൊള്ളു.... അയാളെന്നെ അവിടെ വിട്ടു അകന്നുപോകുന്നത് ഞാൻ കണ്ടു. അപ്പോളും ഞാൻ എന്റെ ദേഹത്തുനിന്നു ബൈക്ക് മാറ്റി എഴുന്നേൽക്കാനുള്ള പാഴ് ശ്രമത്തിലായിരുന്നു....
പകുതി വരെ നടന്നു നീങ്ങിയ അയാൾ എന്റെ അരികിലേക്ക് തിരികെ വന്നു. ഇനി എന്ത് എന്ന പേടി എന്നിൽ എവിടെ നിന്നോ ഉയർന്നു വന്നു...
അയാളെന്റെ അടുത്തെത്തി എന്റെ ദേഹത്ത് കിടന്ന ബൈക്ക് ആയാസപ്പെട്ട് എടുത്തു മാറ്റി.. എന്നിട്ടെന്നെ പിടിച്ചെഴുന്നേല്പിച്ചു... ശേഷം അയാളെന്നെ അയാളുടെ ജീപിനോട് ചേർത്ത് നിർത്തി..... നേരെ നില്ക്കാനുള്ള ശേഷി എന്റെ കാലുകൾക്കില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.... ആ വീഴ്ചയിൽ ശരീരത്തിൽ സാരമായി പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നു എനിക്ക് ബോധ്യമായി.
" ഒരു കാര്യം പറയാൻ വിട്ടു പോയി... "
എന്റെ ചെവിക്കടുത്തേക്കു മുഖം അടുപ്പിച്ചു..... സ്വരം താഴ്ത്തി അയാൾ പറഞ്ഞു തുടങ്ങി.
" അവളുടെ അച്ഛനെ അന്ന്വേഷിച്ചു നീ ഇനി വെറുതെ സമയം കളയണ്ടാ.... അയാളെ ഞാൻ തീർത്താതാ..... "
രാഘവന്റെ വാക്കുകൾ എന്നിൽ ഞെട്ടലുളവാക്കി.. ഞാൻ എന്ത് കേൾക്കരുതെന്നു ആഗ്രഹിച്ചുവോ അത് തന്നെ അതും അയാളുടെ വായിൽ നിന്നും കേട്ടതിന്റെ ഭീതി എന്റെ
💬 Comments
View all comments