0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 5.3K

കണ്ണുകളിൽ ഇരുട്ടു നിറച്ചു....

" പണ്ടേ അവനെനിക്ക് ഒരു ശല്യമായിരുന്നു....  അന്നേ തീർക്കാൻ തീരുമാനിച്ചതാ...  അന്നേരമാ ആ ജാനകി തടഞ്ഞത്...  പിഴച്ചവളുടെ ഒടുക്കത്തെ ഒരു  ഭർത്താവു സ്നേഹം.............തൂഊഫ്.... . എന്നിട്ടൊരു ദിവസം

ഒരു കുഞ്ഞി പിച്ചാത്തിയും ആയി വന്നിരിക്കുന്നു. രാഘവനെ കൊല്ലാൻ....  തല്ലി ചതച്ചു കടലിൽ തള്ളി....  ഈ ഞാൻ.... അവനെ ...  നിന്റെ അമ്മായിഅപ്പനെ.... "

അയാളുടെ ഉള്ളിലെ മൃഗം അപ്പോൾ മുഴുവനായും ഞാൻ കാണുകയായിരുന്നു..  ദേവു പറഞ്ഞ രാഘവനെന്ന രാക്ഷസന്റെ തനി സ്വരൂപം എന്റെ മുന്നിൽ നിറഞ്ഞാടി .. കൈ അനക്കാൻ പോലും ആകാത്ത വിധം അയാളെന്നെ തളർത്തി കളഞ്ഞിരുന്നു....

" മൂന്നാം ദിവസം കരക്കടിയേണ്ടി ഇരുന്നതാ അവന്റെ ശവം .  എന്ത് ചെയ്യാനാ....  ആ പെണ്ണിന് അതിനു പോലും യോഗം ഇല്ല. വല്ല സ്രാവും കൊണ്ടുപോയി കാണും... "

അയാളുടെ ഓരോ വാക്കുകളും എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു..  കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നത് ഞാനറിഞ്ഞു...  ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ ഞാൻ നിസ്സഹായനായി നിന്നു ..

" പിന്നെ ഇതൊക്കെ അറിഞ്ഞു.  ഇനിയും നീ പോലീസിനേം പട്ടാളത്തിന്റെയും കൂട്ടി എന്റെ പിറകെ വന്നാൽ കത്തിക്കും ഞാൻ നിന്നെ  കുടുംബത്തോടെ.....  കേട്ടോടാ...  നായേ.... "

അവസാനമൊരു താക്കീതും തന്നു അയാളെന്നെ ബൈക്കിനടുത്തേക്ക് വീണ്ടും തള്ളി ഇട്ടു..  നിൽക്കാനുള്ള നില കിട്ടാനാവാതെ വീണ്ടും ഞാൻ റോഡിലേക്കു വീഴപ്പെട്ടു.... ബോധം മറയുന്നതിനു മുൻപ് അയാളുടെ ആ ക്രൂരമായ ചിരി ഞാൻ ഒന്നുകൂടി കണ്ടു...  കണ്ണടയുമ്പോളും മനസിലായാൾ പറഞ്ഞ വാക്കുകളലയടിച്ചു കൊണ്ടിരുന്നു...

ആരൊക്കെയോ ചേർന്ന് എന്നെ എടുത്തു കൊണ്ട്

💬 Comments

View all comments