Chapter Title : ദേവനന്ദ 6 [വില്ലി]
നിൽക്കാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളു...
പുശ്ചത്തോടെ അവരതും പറഞ്ഞു ഞങ്ങളെ മറികടന്നു പോയി .. എല്ലാം കേട്ട് ഡോക്ടറുടെ കൂടെ ഉണ്ടായിരുന്ന നേഴ്‌സ് മാത്രം ഞങ്ങൾക്ക് ഒപ്പം നിന്നു.
" ആ ഡോക്ടറിന് അങ്ങനെയാ..ഈ അടുത്ത അവരുടെ കെട്ട്യോൻ ഇട്ടിട്ടു പോയതു. അതിന്റെ കലിപ്പാ അവർക്കു . നിങ്ങളത് കാര്യം ആക്കണ്ട .. ആ കുട്ടിക്ക് കുഴപ്പൊന്നുല്ല.. ഡ്രിപ്പ് ഇട്ടിട്ടുണ്ട്. കഴിഞ്ഞാൽ വീട്ടിലേക്കു പോകാം. "
സമാധാനവാക്കെന്ന വണ്ണം അവരതു പറഞ്ഞു.
" കാണാമോ? "
" കണ്ടോ ! ഉറങ്ങുക ആണന്നു തോന്നുന്നു "
അതുംപറഞ്ഞവർ ഞങ്ങളെ അകന്നു പോകുമ്പോൾ ഞാനും ഹരിയും ദേവു കിടന്ന റൂമിനുള്ളിലേക്ക് കയറി.
" ഒന്ന് തല കറങ്ങി വീണതിനാണോ ഇത്ര വലിയ റൂമിൽ കൊണ്ട് വന്നത് വല്ല വാർഡിലും കൊണ്ട് കിടത്തിയാൽ മതി ആയിരുന്നല്ലോ. "
കയറി വന്നതേ ഹരി അങ്ങനെ പറഞ്ഞതിൽ തെറ്റൊന്നും എനിക്കും തോന്നിയില്ല. വിശാലമായ ആ മുറിയിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
നല്ല ഉറക്കത്തിലാണ് ദേവു. ഞാൻ നടന്നു അവളുടെ കട്ടിലിനരികിൽ ഉള്ള കസേരയിൽ ചെന്നിരുന്നു. അവളുടെ ആ കിടപ്പു നോക്കി നിൽക്കെ എനിക്ക് സഹതാപത്തെക്കാൾ കുറ്റബോധം ആണ് തോന്നിയത്. ഇവളുടെ ഈ അവസ്ഥക്കും കാരണക്കാരൻ ഞാനാണല്ലോ എന്നോർത്ത്. എനിക്ക് എന്നോട് തന്നെ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.
" പാവം കുട്ടി "
ദേവുവിന്റെ കിടപ്പു നോക്കി ഇരിക്കുന്ന എന്റെ തോളിൽ കൈ അമർത്തി ഹരി അത് പറഞ്ഞു.
അപ്പോളേക്കും കതകു തുറന്നു മുൻപ് കണ്ട അതെ നേഴ്‌സ് വീണ്ടും കടന്നു വന്നു.
അവരകത്തെക്ക് കയറി
💬 Comments
View all comments