0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 4.7K

വന്നു ദേവുവിന്റെ അടുത്തെത്തി എന്തൊക്കെയോ ചെയ്യുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.  ഇടക്കെപ്പോളോ എന്നെ നോക്കിയാ അവരൊരു ചിരി പാസാക്കി.  തിരിച്ചു ഞാനും..

" ആഹാ എഴുന്നേറ്റോ?  "

അപ്പോളാണ് പാതി മയക്കത്തിൽ നിന്നും.  ഒന്നും മനസിലാവാത്തവളെ പോലെ കണ്ണും മിഴിച്ചു എന്നെയും  നേഴ്‌സിനെയും നോക്കി കിടക്കുന്ന ദേവുവിനെ ഞങ്ങൾ ശ്രദ്ധിച്ചത്.

" പേടിക്കാനൊന്നുല്ല ...  കൃത്യ സമയത്ത് ഫുഡ് കഴിക്കാത്തതിന്റെയാ..  "

ആ നേഴ്‌സ് ദേവുവിനോടായി പറഞ്ഞു.

" ഒന്നാമത് എല്ലും തോലും പോലെ ഇച്ചിരി ഒള്ളൂ ആള്. ഇനി  പട്ടിണി കൂടെ കിടക്കല്ലെ.  "

അത്രയും പറഞ്ഞു അവർ മുറിക്കുള്ളിൽ നിന്നിറങ്ങി പോയി.. അപ്പോളാണ് ഹരി അടുത്തെങ്ങും ഇല്ലെന്ന കാര്യം ഞാൻ ശ്രെധിച്ചത്.  അവരുടെ കൂടെ അവനും ഇറങ്ങി പോയി ഇരിക്കണം.  " കാട്ടു കോഴി... " ഞാൻ മനസ്സിൽ കളിയാക്കി വിളിച്ചു.

" നന്ദുവേട്ടാ .....  "

ദേവുവിന്റെ ആ വിളിയിൽ അവൾക്കുണ്ടായിരുന്ന ക്ഷീണമത്രയും പ്രകടമായിരുന്നു..

" ദേഷ്യം ആണോ എന്നോട് ?  "

ആഹ് വയ്യായികയിലും അവൾക്കറിയേണ്ടതത്ര മാത്രമേ ഒള്ളോ എന്ന് എനിക്ക് തോന്നി   ..

" മ്മ്.. " അതെ എന്ന അർഥത്തിൽ ഞാൻ ഒന്ന്  മൂളി.

" ആ ഡോക്ടറുടെ വായിലെ തെറി മുഴുവനെന്നെ കേൾപ്പിച്ചില്ലേ താൻ?  "

" അവര് ചീത്ത വിളിച്ചോ?  എന്തിന് ? "

" തന്നെ പട്ടിണിക്കിട്ടതിന്.  "

അവൾ പെട്ടന്ന് തല വെട്ടിച്ചു എന്റെ നോട്ടത്തിൽ നിന്നു ഒഴിഞ്ഞു മാറി...

" സോറി..  "

കുറച്ചു നേരത്തെ മൗനം വെടിഞ്ഞു അവൾ

💬 Comments

View all comments