0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.3K

താഴെ വീഴുന്ന ശബ്ദം കേട്ടാണ് പിന്നെ  ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ടീവി റിമോട് ആണ്.  അതങ്ങനെ കയ്യിൽ തന്നെ വച്ച് ഉറങ്ങി പോയി ഞാൻ.  അത് എങ്ങനെയോ ഏന്തി വലിഞ്ഞു എടുത്തു വീണ്ടും കിടക്കാൻ ഒരുങ്ങുമ്പോൾ ആണ് ഏടത്തിയുടെ മുറിയുടെ കതകും തുറന്നു ദേവു വെപ്രാളത്തിൽ ഇറങ്ങി വന്നത് കാണുന്നത്.   എന്താണിവൾക്കു പറ്റിയതെന്ന് ഞാൻ സംശയിച്ചു നിൽക്കെ അവൾ എന്നെയും എന്റെ കയ്യിൽ ഇരുന്ന റീമോർട്ടും മാറി മാറി നോക്കുന്നത്  കണ്ടു.

" എന്താടോ ?   എന്തെങ്കിലും പ്രശ്നം ഉണ്ടോ ?  "

അവളുടെ ഭാവം കണ്ടെനിക്കിങ്ങനെ ചോദിക്കാതിരിക്കാൻ ആയില്ല...

" എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടു...  "

" അതോ...  റീമോർട് ആണ്..   "

എന്റെ കയ്യിൽ ഇരുന്ന റീമോർട് ഉയർത്തി കാട്ടി ഞാൻ പറഞ്ഞു.

" ആഹ്..  ഞാൻ കരുതി.........  "

" ഞാൻ താഴെ വീണതാണെന്നാണോ?  "

ശബ്ദം കേട്ട് എനിക്ക് വല്ലതും പറ്റിയതാണെന്ന് കരുതി ഓടി പിടിച്ചു വന്നതാണോ എന്റെ ദേവു.  എനിക്ക് വിശ്വസിക്കാനാവുന്നില്ല...  അത്രക്കിഷ്ടമാണോ അവൾക്കു എന്നോട്.?

മനസിൽ നൂറു ചോദ്യങ്ങളും അതിനെല്ലാം അതെ എന്നൊരൊറ്റ ഉത്തരവും തെളിഞ്ഞു വന്നു...  ആ ഇരുട്ടിലും  എന്റെ മുഖം നൂറു വോൾട്ടിന്റെ ബൾബ് പോലെ പ്രകാശിച്ചു നിന്നതു ദേവു പോലും കണ്ടില്ല...

" അല്ല .  അങ്ങനെ അല്ല.......  നന്ദുവേട്ടന് കുടിക്കാൻ വല്ലതും വേണോ ? "

അവൾ വേഗം വിഷയം മാറ്റാനെന്ന വണ്ണം ചോതിച്ചു...

" വേണ്ട... "

" എങ്കിൽ ഞാൻ പോയി കിടന്നോട്ടെ...  "

അവൾക്കു പോകാൻ

💬 Comments

View all comments