0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.3K

മടി ഉള്ളത് പോലെ. തോന്നി എങ്കിലും ഞാൻ അവളോട് പൊയ്ക്കൊള്ളാൻ അനുവാദം കൊടുത്തു.

പക്ഷേ അവൾ നേരെ പോയത്  അടുക്കളയിലേക്കു ആണ്.   ഒരു ജഗ്ഗിൽ അല്പം വെള്ളം  കൂടി കൊണ്ട് വന്നെന്റെ മുന്നിൽ വച്ചിട്ട് അവൾ  റൂമിലേക്ക്‌ നടന്നു...പാവം പെണ്ണ്.....  ഞാനവളുടെ ഓരോ ചെയ്തികളും നോക്കി അങ്ങനെ ഇരിക്കെ.

" നന്ദുവേട്ട.... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. ?  "

പകുതിയിട നടന്നവൾ തിരിഞ്ഞെന്നോടു ചോദിച്ചു...

" എന്താ  ....  "

" മുറിവെല്ലാം ഉണങ്ങി കഴിഞ്ഞാൽ നന്ദുവേട്ടൻ പോകുവോ അയാളുടെ അടുത്തു ?  ആ രാഘവന്റെ...? .. "

അവൾ പറയാൻ ഉദ്ദേശിക്കുന്നത് എന്തണെന്നു എനിക്ക് വ്യക്തമായിരുന്നു...

അതുകൊണ്ട് തന്നെ ഞാൻ അവൾക്ക് മറുപടി ഒന്നും കൊടുത്തില്ല ..

" പോവണ്ടാ നന്ദുവേട്ട...  ഇതിന്റെ പേരിൽ ഒരു വഴക്കിനും പോവരുത്.എനിക്ക് പേടിയാ.... ..ഇനിയും ഇങ്ങനെ ഒക്കെ ഉണ്ടായാൽ...... ... "

അവളെന്റെ അടുത്തേക്ക് വന്നു പതിഞ്ഞ സ്വരത്തിൽ  പറഞ്ഞു .. അവളുടെ വാക്കുകളിൽ അപ്പോളും എവിടെയോ ഭയം ഒളിഞ്ഞിരുന്നതായി എനിക്ക് തോന്നി.

അത് കൊണ്ട് തന്നെ

അവളുടെ സമാധാനത്തിനെന്ന വണ്ണം അതിന് ഞാൻ സമ്മതം മൂളി....  എങ്കിലും മനസ്സിൽ അപ്പോളും അയാളോടുള്ള പകയുടെ കനൽ  എവിടെയോ എരിയുന്നുണ്ടായിരുന്നു...... പക്ഷേ ഇപ്പോൾ എനിക്ക് ദേവു തന്നെയാണ് മുക്യം.. അവൾക്കു പണ്ട് ഞാൻ നിരസിച്ച എന്റെ സ്നേഹമാണ് പ്രധാനമെന്ന് തോന്നി.

" പകരം ഞാൻ ഒന്ന് ചോദിച്ചാൽ അനുസരിക്കുമോ താൻ. ?  "

എന്താണവൾ ആകാംഷയോടെ എന്നോട് ചോദിച്ചു...

" അച്ഛൻ വന്നാലും പോകാതിരുന്നു കൂടെ  ഇവിടുന്നു....   "

💬 Comments

View all comments