Chapter Title : ദേവനന്ദ 7 [വില്ലി]
" നീ തന്നെയല്ലേ അന്ന് കേസ് കൊടുത്തത്.. ഇന്ന് നീ തന്നെ അത് പിൻവലിക്കന്നു പറഞ്ഞ... നിനക്കു എന്താ പറ്റിയത്.. "
ഏടത്തിയും അമ്മയോടൊപ്പം കൂടി ചോദിച്ചു
"ആ കേസ് കൊണ്ട് ഒരു ഗുണവും ഉള്ളതായി എനിക്ക് തോന്നിയില്ല. അത് കൊണ്ടാണ്. "
" ഗുണവും ദോഷവും ഒക്കെ നീ തന്നെ ആണോ തീരുമാനിക്കുന്നത്.? "
" ഏടത്തി എന്നോട് ഒന്നും ചോദിക്കണ്ട... ആ കേസ് കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് താല്പര്യം ഇല്ല. അത്ര തന്നെ.. "
" നീ ഇതെന്തൊക്കെയാ ഈ പറയുന്നേ മോനെ... .. അങ്ങനെ ചിന്തിക്കാൻ മാത്രം എന്താ ഇപ്പോ ഉണ്ടായത് ... എന്നോട് പറ... "
അമ്മ എന്നെ പറഞ്ഞു അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ ആണ്.
" അതൊന്നും അല്ല അമ്മേ.. ഇവന്റെ ഉള്ളിൽ വേറെ എന്തൊക്കെയോ ഉദ്ദേശങ്ങൾ ഉണ്ട്.. അമ്മ എന്താന്നവനോട് ചോദിക്ക്... "
ഏടത്തി എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ എന്തൊക്കെയോ കൊളുത്തി കൊടുക്കുന്നുമുണ്ട്.
" മോനെ നന്ദു.. അമ്മ പറയുന്ന കേൾക്കു. പോലീസിൽ ആ പരാതി കിടന്നു എന്ന് കരുതി എന്താ കുഴപ്പം? "
' അമ്മെ.. അമ്മക്ക് അത് ഒന്നും പറഞ്ഞാൽ മനസിലാവില്ല . "
" മനസിലാവാതിരിക്കാൻ മാത്രം മണ്ടന്മാരൊന്നും അല്ല ഞങ്ങൾ. നീ കളിക്കാതെ കാര്യം പറ.. '"
ഏടത്തിയും വിട്ടു തരുന്നില്ല... അബദ്ധത്തിൽ പോലും എന്റെ നാവിൽ നിന്നും അവരൊന്നും അറിയരുതേ എന്ന് ഞാൻ മനസ്സുരുകി പ്രാർഥിക്കുന്നുണ്ടായിരുന്നു... ഞാൻ.....
അവരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഏറെ നേരം പിടിച്ചു നിൽകാൻ കഴിയില്ലെന്നെനിക്കു ഉറപ്പായിരുന്നു....
💬 Comments
View all comments