0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.4K

വരെ കാണാത്ത ഒരു ദേവു ആണിപ്പോൾ എന്റെ മുന്നിൽ..  എന്റെ വാക്കുകൾ അത്രക്ക് തറച്ചു കയറിയിരുന്നു അവളുടെ മനസ്സിൽ

" ദേവു ഞാൻ .... "

" വേണ്ട നന്ദുവേട്ട എനിക്കെല്ലാം മനസിലായി...   നിങ്ങളെന്റെ മുന്നിൽ കാട്ടിയ എല്ലാ പ്രകടനങ്ങളും..... എന്നെ  ഇവിടെ നിന്ന് ഒഴിവാക്കാൻ  വേണ്ടി മാത്രം ഉള്ളത്  ആയിരുന്നല്ലേ..എന്തിനായിരുന്നു നന്ദുവേട്ട എന്റെ മുന്നിൽ അഭിനയിച്ചത്... ?  ഒന്ന് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ തന്നെ ഇവിടെ നിന്നു ഇറങ്ങി തരുമായിരുന്നില്ലേ .?  "

അവളുടെ ഓരോ വാക്കുകളും എന്റെ ഉള്ളിൽ കൂരമ്പ്‌ പോലെ തറച്ചു കയറുകയായിരുന്നു...  അബദ്ധത്തിൽ ആണെങ്കിൽ പോലും.  ആ നിമിഷം ഞാനുരുവിട്ട ഓരോ വാക്കുകളും ഓർത്തെടുത്തു ഞാനെന്നെ തന്നെ ശപിച്ചു..

" ദേവു എനിക്ക് പറയാനുള്ളത് കൂടി കേൾക്കണം... "

കേൾക്കണം നന്ദുവേട്ട.   നിങ്ങള്ക്ക് പറയാനുള്ളത് കൂടി കേട്ടിട്ടേ ഞാൻ..  പോകൂ.... .  പക്ഷെ.......  "

" ദേവു. .  അബദ്ധം പറ്റി....  അറിയാതെ നാവിൽ നിന്ന് വീണു പോയതാണ്....  അതിനിത്ര നിമിഷം വരെയും മനസിലൊരായിരം   മാപ്പു നിന്നോട് ഞാൻ പറഞ്ഞു കാണണം.... "

" ...മനസ്സിൽ ഉള്ളതെ നാവിൽ വരും നന്ദുവേട്ട ...  ..... എല്ലാം ഞാൻ കേട്ടതല്ലേ... ... ഞാൻ കണ്ടതല്ലേ.... .....  "

ഭാഗീകമായും തളർന്ന സ്വരത്തിൽ അവൾ ചോദിച്ചു...

" ആ രാഘവനും ആയി ഇനിയും ഒരു പ്രശനം വേണ്ടെന്നു കരുതിയാണ് ഞാൻ കേസ് പിൻവലിച്ചത് ...... സത്യമായും... ദേവു  ...... നി ഇവിടെ എത്ര കാലം വേണമെങ്കിലും കഴിഞ്ഞോളു...  എനിക്കതിൽ പ്രശ്നം ഒന്നുമില്ല.... "

" അത്രയും

💬 Comments

View all comments