0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.4K

ആരും എന്നെ തിരക്കിയില്ല.  അവര് വല്ലതും കഴിച്ചോ എന്ന് പോലും എനിക്ക് അറിയില്ല.  ഞാൻ അന്ന്വേഷിച്ചുമില്ല. മനസിലെന്തൊക്കെയോ ചിന്തകളലട്ടി കൊണ്ടിരുന്നു .

ദേവുവിനെ ഒന്ന് കണ്ടിരുന്നുവെങ്കിൽ എല്ലാം പറഞ്ഞു മനസിലാക്കമായിരുന്നു..എന്ന് തോന്നി   പക്ഷെ !എങ്ങനെ?

നേരം നന്നേ ഇരുട്ടിയിരിക്കണം.  പുറത്തെ ചീവിടിന്റെ ശബ്ദവും.  മുറിയിലെ കറങ്ങുന്ന ഫാനിന്റെ ശബ്ദവും അല്ലാതെ മറ്റൊന്നും കേൾക്കാൻ ഉണ്ടായിരുന്നില്ല..

പെട്ടന്നാണ് കതകു തുറന്നു ദേവു അകത്തേക്ക് വന്നത്. എന്റെ പ്രാർഥന കേട്ടതെന്ന പോലെ.

അന്നേരമത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നത് അമ്മയോ ഏടത്തിയോ വരുമെന്നാണ്.. എങ്കിലും എനിക്ക് അത് അപ്രതീക്ഷിതം ആയിരുന്നു  ..

ഞാൻ കരുതിയത് പോലെ തന്നെ കരഞ്ഞു കലങ്ങിയ മിഴികളും.  കണ്ണുനീരൊഴുകി ഉണങ്ങിയ  മുഖവും.... അവളുടെ സങ്കടത്തിന്റെ ആഴം എനിക്ക് കാട്ടി തന്നു....  എങ്കിലും അപ്പോളവളുടെ മുഖത്തു ഗൗരവം നിഴലിച്ചിരുന്നു...... തീർച്ചയായും അവൾ പറയാൻ പോകുന്നവയത്രയും എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു...

" ദേവു...  ഞാൻ.......  ! ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു......  "

" നന്ദുവേട്ടനെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് തന്നെയാണ്...  എല്ലാം സഹിച്ചു ഞാൻ ഇവിടെ വീണ്ടും നിൽക്കുന്നത്....  എന്നിട്ടും എന്തിനാ നിങ്ങളെന്നെ ഇങ്ങനെ അവഗണിക്കുന്നേ...അത്രയും വെറുപ്പ് മനസ്സിൽ ചുമന്നെന്റെ മുന്നിൽ അഭിനയിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോടു ചെയ്തത് ?  "

എന്നെ പറഞ്ഞു മുഴുവിപ്പിക്കാൻ പോലും സമ്മതിക്കാതെ ദേവു ഉച്ചത്തിൽ അലറി ....അവൾക്കെന്നോടുള്ള എല്ലാ വെറുപ്പും അമർഷവും ആ വാക്കുകളിൽ പ്രതിധ്വനിച്ചു.   .

" ചെയ്ത തെറ്റിനെല്ലാം ഞാൻ കാലുപിടിച്ചു മാപ്പു പറഞ്ഞതല്ലേ.. നന്ദുവേട്ട.......എന്നിട്ടും എന്തിനാ  എന്നോടിത്ര വെറുപ്പ് നിങ്ങള്ക്ക്  .. ?  "

ഞാനിന്നു

💬 Comments

View all comments