0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.4K

പറഞ്ഞതാണെങ്കിലും എല്ലാം ഒറ്റ നിമിഷം കൊണ്ട് തകിടം മറിഞ്ഞു...

" ദേവു മോളെ.....  "

എല്ലാം കേട്ട് ഒരു വാക്കു പോലും പറയാനാവാതെ നിസ്സഹായയായി നിന്ന ദേവുവിന്റെ അടുത്തേക്ക് ഏടത്തി ഓടി എത്തി.  ആശ്വസിപ്പിക്കാനെന്ന വണ്ണം അവളെ അവർ മാറോടണച്ചു ..  ഏടത്തിയുടെ ആ പ്രവൃത്തിയോ ആശ്വാസവാക്കുകളോ ഒന്നും ആ നിമിഷം ദേവുവിന്റെ കണ്ണുനീരൊപ്പാൻ മാത്രം പ്രാപതമായിരുന്നവയല്ല....

എല്ലാം കൈവിട്ടു പോയി എന്നെനിക്കു മനസിലായി..  പിന്നെ അവിടെ നിക്കാൻ തോന്നിയില്ല..  ഏന്തി വലിഞ്ഞെങ്ങനെയോ മുറി വരെ എത്തി...   എല്ലാത്തിനും കാരണം ഞാൻ ആണെന്ന തോന്നലും ദേവുവിന്റെ ആ കണ്ണുനീരും എല്ലാം മനസിലേക്കോടി വന്നു എന്തെന്നില്ലാത്ത വെറുപ്പ് എനിക്ക് എന്നോട് തന്നെ തോന്നി പോയി... കണ്ണാടിയിലെ എന്റെ പ്രതിബിംബത്തെ നോക്കി നിൽക്കെ ആ വെറുപ്പിരട്ടിച്ചു വരുന്നതായി തോന്നി എനിക്ക്....  ചെയ്തു പോയ തെറ്റിനും പറഞ്ഞു പോയ വാക്കിനും ഞാൻ അവളോടാ നിമിഷത്തിൽ ഒരായിരം തവണ എങ്കിലും മാപ്പപേക്ഷിച്ചിരിക്കണം ...

**********.........***-----**********

കണ്ണിൽ ഇരുട്ടു കയറുന്നതിനൊപ്പം പ്രകൃതിയും കറുപ്പ് ചാലിച്ചു തുടങ്ങിയിരുന്നു...  പുറത്തു എന്താണ് നടക്കുന്നതെന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല.  എന്തായിരിക്കും ഇപ്പോൾ ദേവുവിന്റെ അവസ്ഥ..  എന്നെ അവൾ തീർച്ചയായും വീണ്ടും ഒരു മോശക്കാരൻ ആയിട്ടാകണം കണ്ടിരിക്കുക.അവളിൽ . ഉണ്ടായിരുന്ന അൽപ സ്നേഹം കൂടി ഇപ്പോൾ വെറുപ്പായി മാറി കാണുമോ....?

എന്നെ അവൾ ശപിച്ചിട്ടുണ്ടാകുമോ.?

ദേവുവിന്റെ ഉള്ളിൽ ആഴത്തിലുള്ള മുറിവാണിന്ന് ഞാൻ ഉണ്ടാക്കിയിരിക്കുന്നതെന്നു എനിക്ക് ഉറപ്പാണ്  ...  പക്ഷെ അതിലും  ആഴമേറിയതായിരുന്നു എന്റെ മനസിലുടലെടുത്ത കുറ്റബോധവും അത് മൂലം ഉണ്ടായ വിഷമവും...

നേരം പൊയ്ക്കൊണ്ടേ ഇരുന്നു.  ഭക്ഷണം കഴിക്കാൻ പോലും

💬 Comments

View all comments