0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.5K

ആ ഇരുട്ടിലും..  പല കോടി നക്ഷത്രങ്ങൾ ഞങ്ങൾക്ക് വേണ്ടി മിന്നി തിളങ്ങുന്നതായി എനിക്ക് തോന്നു.... പല വർണങ്ങളാൽ നിറഞ്ഞ ചിത്ര ശലഭങ്ങൾ ഞങ്ങളെ ചുറ്റി വലം വക്കുന്നതായി അനുഭവപെട്ടു.... എന്റെ പെണ്ണിന്റെ കവിളുകൾ എന്റെ കൈവെള്ളയിൽ ഇരുന്നു ചുവന്നു തുടുക്കുന്നത് ഞാനും കണ്ടറിഞ്ഞു...

" മോളെ...   ദേവു.....  "

പെട്ടന്നണ് ഏടത്തി യുടെ ശബ്ദം ഉയർന്നു വന്നത് ....  പൂജാമുറിയുടെ വാതുക്കൽ ചാരി നിന്ന ഞാൻ പെട്ടന്ന് തന്നെ പൂജാമുറിയിലെ ഇരുട്ടിലേക്കൊലിച്ചു....  എന്തിനന്നെനിക്കറിയില്ല. പക്ഷെ അപ്പോൾ അങ്ങനെ ചെയ്യാനാണ് മനസ് പറഞ്ഞത്...

" എന്താ മോളെ...  ഇത് ...  ഇങ്ങനെ വിഷമിച്ചിരുന്നിട്ടു  എന്താ കാര്യം...  നന്ദുനെ നിനക്കറിയാലോ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാകും അവൻ.  അതിന് നീ ഇങ്ങനെ ഉറക്കവും കളഞ്ഞു കരഞ്ഞോണ്ടിരുന്നിട്ടു എന്താ കാര്യം..  വാ...  വന്നു കിടക്കു....  ബാക്കി നമുക് നാളെ നോക്കാം....  "

ഏടത്തിയവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു.  ആദ്യം ഒന്നു പോകാൻ മടിച്ചെങ്കിലും നിറഞ്ഞ മനസോടെ അവളെന്നെ വിട്ടു എടത്തിയോടൊപ്പം മുറിയിലേക്ക് പോയി..  ഏടത്തി ആ നിമിഷം അവളുടെ മുഖത്തു കണ്ട വിഷാദ ഭാവം എന്റെ കണ്ണിൽ പ്രണയത്തിന്റെ തിരകൾ അലയടിക്കുന്ന ഒരു മഹാ സമുദ്രം തന്നെ അവളുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു..

********----**** ****----*******

അങ്ങനെയൊരു രാത്രി ഇതിനു മുൻപ് എനിക്ക് ഉണ്ടായിട്ടില്ല..  ഉറക്കമില്ലാത്ത പല  രാത്രികളെയും ഞാൻ മുൻപ് ശപിച്ചിട്ടുണ്ടെങ്കിലും അന്നത്തെ ദിവസം ഉറക്കം വരരുതേ എന്നായിരുന്നു എന്റെ പ്രാർഥന.  വരാനിരിക്കുന്ന പ്രണയ നാളുകളെ കുറിച്ചായിരുന്നു ചിന്ത മുഴുവൻ..  ദേവുവും ഇന്നുറങ്ങില്ലെന്നു എനിക്കുറപ്പായിരുന്നു...  ചെയ്തു കൂട്ടിയവയുടെയെല്ലാം 

💬 Comments

View all comments