0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.5K

നല്ല വശങ്ങളും ചീത്ത വശങ്ങളും ആലോചിച്ചു ഞാൻ അണിയിച്ച ആ താലിയും കെട്ടിപ്പിടിച്ചു കിടക്കയായിരിക്കും അവൾ  ...ഇപ്പോളും അവൾക്കെന്നിൽ വിശ്വാസക്കുറവ് ഉണ്ടാകുമോ.  ഇത്രനാളും അകന്നു നിന്ന് ഒരുനാൾ വേഗത്തിൽ ഇഷ്ടമാണെന്നു പറഞ്ഞാൽ ആർകാണെങ്കിലും അത് അംഗീകരിക്കാൻ അല്പം സമയം വേണ്ടിവരും......   എല്ലാം ഓർത്തു ഉറങ്ങിയതെപ്പോൾ ആണെന്ന് അറിയില്ല......

*********-----******--------********

രാവിലെ തന്നെ എല്ലാവരുടെയും മുന്നിൽ വച്ച് എല്ലാം ഏറ്റുപറഞ്ഞു ദേവുവിനോട് ഒരു മാപ്പ് അങ്ങ് പറഞ്ഞു..  ഇന്നലത്തെ സംഭവത്തിന്റെയാണോ എന്നറിയില്ല അവളുടെ മുഖത്തു ഒരു നാണം നിഴലിച്ചുന്നു..  എന്റെ മുഖത്തേക്ക് നോക്കാൻ കൂടി മടിയുള്ള പോലെ.

" ഓഹ്......  ഇപ്പൊ സമാദാനം ആയില്ലേ പെണ്ണെ നിനക്ക്..  എന്ത് കരച്ചിലായിരുന്നു ഇന്നലെ...  "

ഏടത്തിയത് പറഞ്ഞപ്പോളും ദേവു മുഖം ഉയർത്താതെ പുഞ്ചിരി തൂകിയതെ ഒള്ളൂ..

നീയും വലിയ മോശം ഒന്നുമല്ല..  വന്നു വന്നു എന്താ പറയേണ്ടത് എന്നുള്ള ബോധം പോലും ഇല്ലാതെ ആയിട്ടുണ്ട് നിനക്ക്...  "

ഈ ഒരു തവണത്തേക്കു കൂടി ക്ഷമിക്ക് ഏടത്തി...  "

മം..  ഒരു ദിവസം നിന്നെ ഞാൻ പിടിക്കുന്നുണ്ട്...  "

എന്തോ മുനവച്ചു പറഞ്ഞു ഏടത്തി അവിടെ നിന്ന് അകത്തേക്ക് പോയി...  ദേവു അമ്മയോടൊപ്പം കോളേജിലേക്കും..  പോകുമ്പോൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും അവളുടെ നാണം അവളെ അനുവദിച്ചില്ല........

*****--------******-------******

അന്നത്തെ പകൽ എങ്ങനെ ആണ് തള്ളി നീക്കിയതെന്നു എനിക്ക് തന്നെ അറിയില്ല...  ഏടത്തിയുടെ കഴുകാൻ കണ്ണുകളിൽ ഇപ്പോളും ദേവുവിനോടുള്ള എന്റെ  പ്രണയം  തെറ്റായി തന്നെ വ്യാഖ്യാനിച്ചു വച്ചിരിക്കയാണ്.  അതിനൊപ്പം ആടാൻ അമ്മയും..അതുകൊണ്ട് തന്നെ അവരോടൊന്നും ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു

💬 Comments

View all comments