Chapter Title : ദേവനന്ദ 7 [വില്ലി]
ദേഷ്യം തോന്നി.
ഇനി എന്ത് ചെയ്യും ? "
" എനിക്ക് അറിയില്ല.... "
അവളുടെ ഉള്ളിലിപ്പോഴും പരിഭവം ബാക്കിയാണ്......
" എനിക്ക് അറിയില്ല ഒന്നും.... ഞാൻ ചെയ്യണത് ഒക്കെ ശരിയാണോ എന്നറിയില്ല.... നന്ദുവേട്ടനെ സ്നേഹിച്ചത് ശരിയാണോ എന്നറിയില്ല... എന്റെ കഴുത്തിലെ ഈ താലി... ഇത് ശരിയാണോ എന്നെനിക്കറിയില്ല... നന്ദുവേട്ടന്റെ കൂടെ ഇങ്ങനെ നിൽക്കുന്നത് തന്നെ ശരിയാണോ എന്നെനിക് ഇപ്പോളും അറിയില്ല..... "
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ ആരംഭിച്ചിരുന്നു....
അവളുടെ കണ്ണ് തുടക്കാൻ എന്റെ കൈകൾ വെമ്പുന്നുണ്ടായിരുന്നു... താമസിച്ചില്ല... അവളുടെ കവിളുകളിലൂടെ തഴുകി ഇറങ്ങിയ മിഴിനീരുകൾ ഞാനെന്റെ രണ്ടു കൈകൾകൊണ്ടും തുടച്ചു നീക്കി . അവളുടെ കവിളുകളെ ഞാൻ എന്റെ കൈകളാൽ പൊതിഞ്ഞു... എന്താണ് നടക്കുന്നതെന്ന് പോലും മനസിലാകാത്തവളെ പോലെ അവളെന്റെ മുഖത്തേക്കുറ്റു നോക്കി ...
" ചെയ്തതൊന്നും തെറ്റല്ല പെണ്ണെ... നീ ഒരു ശരിയാണ്... അതറിയാൻ ഞാൻ വൈകി പോയതാണ് തെറ്റ്...... "
അവളുടെ മുഖത്തു തെളിച്ചം വരുന്നത് ഞാൻ കണ്ടു..
" അറിയാതെ പോയി ... നിനക്ക് എന്നുള്ള ഇഷ്ടം. .... അതല്ലേ തെറ്റ്..... അറിഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ചതല്ലേ തെറ്റ്... അപ്പോൾ തെറ്റ് ചെയ്തതെല്ലാം ഞാനല്ലേ? പക്ഷെ ഇനി വയ്യ... എനിക്ക് വേണം നിന്നെ... അത്രക് ഇഷ്ടമായത് കൊണ്ട് മാത്രമല്ല... ഈ പെണ്ണിനെ വേറെ ആർക്കും വിട്ടുകൊടുക്കാൻ ഇനി വയ്യ...... "
ഞാനവളുടെ മുഖം എന്റെ മുഖത്തോടടുപ്പുച്ചു.. എന്റെ ഉദ്ദേശ്യം എന്താണെന്നു കൃത്യമായി മനസ്സിലാക്കിയിട്ടും അവളെനിക്ക് വേണ്ടി കണ്ണുകളടച്ചു നിന്നതേ ഒള്ളു...
ഞാനവളുടെ നെറുകയിൽ എന്റെ ചുണ്ടുകൾ ചേർത്തു... മതി ! എന്റെ സ്നേഹവും
💬 Comments
View all comments