0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.6K

വിശ്വാസവും അവളറിയാൻ.....കണ്ണുകൾ തുറന്നവളെന്നെ  നോക്കി..  അവ വെട്ടിത്തിളങ്ങുന്നതായി എനിക്ക് തോന്നി..

" ഏടത്തി അന്ന്വേക്ഷിക്കുന്നതിന് മുൻപ് ചെല്ല്....  "

പോകാൻ മടിയുണ്ടായിരുന്നിട്ടും അവളെന്നെ അകന്നുമാറി  പുറത്തേക്കു നടന്നു... ...

ദേവുവിന്റെ മനസ്സിൽ എനിക്ക് വിശ്വാസം മുളപ്പിക്കാൻ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം...  ബാക്കി എല്ലാം മുറക്കു അതിന്റെ സമയം പോലെ നടന്നു കൊള്ളും..

*****----******====*******

" ചേച്ചി ഞാനിറങ്ങുവാ......  "

പിറ്റേന്ന് രാവിലെ ദേവുവിന്റെ ശബ്ദം കേട്ടാണ് മുറിക്കു പുറത്തേക്കിറങ്ങിയത്...

" എക്സാം ആണ് പ്രാർഥിക്കണം കേട്ടോ... "

" വിളിച്ചു കൂവണ്ട ഡി പെണ്ണെ...  നന്നായിട്ടു എഴുതിയിട്ട് വാ... "

എടതിയാണതിന് മറുപടി കൊടുത്തെങ്കിലും ദേവുവിന്റെ വാക്കുകളത്രയും എനിക്ക് കേൾക്കാൻ വേണ്ടിയായിരുന്നു...  പിന്നീട് അങ്ങനെയാണ് ഞങ്ങളുടെ പ്രേമം മുന്നോട്ടു പോയത് ..  വീട്ടിലുള്ളവരുടെ കണ്ണ് വെട്ടിച്ചു ഉള്ള കഥകളിയും ആരും കാണാതെ ഉള്ള അൽപ നേരത്തെ സംസാരങ്ങളും ഒക്കെ ആയി ഒരാഴ്ച ആരുടേയും സംശയത്തിന് പോലും ഇടവരുത്താതെ തള്ളിനീക്കി...  ദേവു അതിൽ സന്ദോഷവതിയാണ്..  ഞാനും.... ! വീട്ടുകാരാരും അറിയാതെ ഉള്ള ഈ പഞ്ചാരയടിയിലും അല്പം ആനന്ദം ഉണ്ടെന്നു തോന്നി തുടങ്ങിയിരുന്നു..  എങ്കിലും ഇത് അതികം നീട്ടികൊണ്ട് പോകുന്നതിലും കാര്യമില്ലെന്നു എനിക്ക് അറിയാമായിരുന്നു... ഒരാഴ്ച ദേവുവിന്റെ ഓർമ്മകളും ദേവുവിന്റെ സാമീപ്യവും കൂടി ചേർന്ന് രാഘവനെ കുറിച്ച് ഉള്ള ഓർമ്മകൾ തന്നെ നഷ്ടപ്പെട്ടിരുന്നു...  പ്രണയം എന്നെ വല്ലാതെ മാറ്റിയിരിക്കുന്നു..........

ഒരാഴ്ച കൊണ്ട് കാലിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി..  അല്പം ഞൊണ്ടുണ്ട് എന്നതൊഴിച്ചാൽ നടക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ആയി.. പക്ഷെ തലയുടെ കെട്ടു കൂടി അഴിക്കാതെ പുറത്തു പോലും ഇറങ്ങരുതെന്നാണ് അമ്മയുടെ

💬 Comments

View all comments