0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.6K

ആജ്ഞ.. ...  എങ്കിലും നമ്മൾ അങ്ങനെ അടങ്ങി ഇരിക്കുവോ...  വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് ഗ്രൗണ്ടിലും പിള്ളേരുടെ കൂടെയും ഒക്കെ ഒന്നിറങ്ങി നടക്കും....അത്ര എങ്കിലും ചെയ്യണ്ടേ....  വീട്ടിലിരുന്നു അത്രക്  മടുത്തിരുന്നു...

******-----*****---------*******---------*****

അമ്പലത്തിനു മുന്നിൽ ഏറെ നേരം കാത്തിരുന്നിട്ടാണ് തൊഴുത്തിറങ്ങിയ  ദേവുവിനെ ഒന്ന് കാണാൻ കഴിഞ്ഞത്... അവൾ  ഒറ്റക്ക് അമ്പലത്തിലേക്കിറങ്ങി എന്ന് കേട്ടപ്പോൾ തന്നെ ഇറങ്ങി ഒരു നടത്തമായിരുന്നു....

" രാവിലെ തന്നെ ഇറങ്ങിയോ ഊരുതെണ്ടാൻ  ? "

പതിവിലും അല്പം ഗൗരവം കലർത്തി അവൾ ചോദിച്ചു... ആൽത്തറയിൽ കാത്തു നിന്ന എന്റെ അടുത്തേക്കവൾ ചേർന്ന് നിന്നു.....

ചോരയിൽ മുക്കിയെടുത്തത് പോലെയുള്ള അവളുടെ ദാവണിയുടെ തിളക്കം അവളിലും വല്ലാത്തൊരു ആകർഷണം ഉള്ളത് പോലെ തോന്നി...

" കുളിച്ചോ?  "

അടുത്തേക്ക് കൂടുതൽ  ചേർന്ന് നിന്ന് കൊണ്ട്  അവൾ ചോദിച്ചു.

ഉവ്വെന്നു മറുപടി നൽകിയപ്പോൾ കയ്യിൽ പൊതിഞ്ഞെടുത്ത ചന്ദനത്തിൽ നിന്നല്പം എന്റെ നെറ്റിയിലും തൊട്ടു  തന്നു എന്റെ പെണ്ണ് .....

" കാവിലെ ദേവി എന്ത് പറഞ്ഞു എന്റെ ഈ ദേവിയോട്   "

" അത് ഞങ്ങൾ ദേവിമാരു തമ്മിലുള്ള സീക്രെട് ആണ്...  "

അല്പം കുറുമ്പു ചേർത്തവൾ പറഞ്ഞു....

"

അമ്മയും ഏടത്തിയും കാണാതെ ആകും അല്ലേ പോന്നത് ?  "

വീണ്ടും അവൾ ചോദിച്ചു.  അതെയെന്ന് മറുപടിയും കൊടുത്തു.

" കറങ്ങി നടന്നു വൈകിട്ടു കാലിനു നീരാണെന്നും പറഞ്ഞു വാ...  അപ്പോൾ പറയാം.....  "

" അതിനു ഞാൻ നടന്നല്ല വന്നത് ബൈക്കിനാണ്....  "

അമ്പലമുറ്റത് നിർത്തിയിട്ട ബൈക്ക് ചൂണ്ടികാട്ടി ഞാൻ പറഞ്ഞു ... അവളുടെ മുഖത്തു ഒറ്റനിമിഷത്തിൽ

💬 Comments

View all comments