0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.6K

അത്ഭുതവും ദേഷ്യവും വിഷമവും കലർന്ന പലഭാവങ്ങളും മിന്നി മറഞ്ഞു...

" എന്റെ ദൈവമേ...  ഇതിനാണോ വന്നത്...?  ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും..നോക്കിക്കോ.. .  ഈ വയ്യാണ്ടിരിക്കുമ്പോൾ എന്തിനാ നന്ദുവേട്ട ഈ ആവശ്യമില്ലാത്ത പണിക്കു പോകുന്നെ ?  "

" ആഹാ..  നിന്നേം കൊണ്ട് ഇതിലൊന്ന് കറങ്ങാം എന്ന് കരുതി വന്ന ഞാൻ ഇപ്പോ തെറ്റുകാരൻ ആയോ ?  "

" കറങ്ങാനൊക്കെ ഇനിയും സമയം ഉണ്ടല്ലോ...  ഇതിപ്പോ ഈ വയ്യാണ്ടിരിക്കുന്നുണ്ടല്ലേ...  "

" എനിക്കിപ്പോ ഒരു വയ്യായികയും ഇല്ല ദേവു....  ഇനിയും ആ വീട്ടിൽ ഇങ്ങനെ ഇരുന്നാൽ എനിക്ക് വട്ടുപിടിക്കും..  അതുകൊണ്ടാണ്....  "

എൻറെ അവസ്ഥ മനസിലാക്കിയിട്ടോ എന്തോ പിന്നെ അവൾ ഒന്നും പറഞ്ഞില്ല..  വെറുതെ മുഖം വീർപ്പിച്ചു നിനത്തെ ഒള്ളു...

" ഇങ്ങനെ കൊതികുതി നിൽക്കാതെ വന്നു വണ്ടിയിൽ കയറാമോ ദേവു നീയ്? "

ബൈക്കിലേക്ക് കയറി ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു .

" എങ്ങോട്ടാ...  ഞാൻ വരണില്ല ഇതിൽ..  എനിക്ക് പേടിയാ....  "

" എന്ത് പേടി....  "

" താമസിച്ചു ചെന്നാൽ അവര് വഴക്ക് പറയും... "

" ആരും ഒന്നും പറയില്ല.  ഒരുപാടു താമസിക്കാതെ തിരിച്ചു വരാം നമുക്... "

എങ്കിലും അവൾക്കു കയറാൻ മടി ആയിരുന്നു...

" എനിക്ക് പേടിയാ...  എനിക്കീ കുന്ദ്രാണ്ടത്തില് ഒന്നും കേറി പരിചയം ഇല്ല..  കേറി കഴിഞ്ഞാൽ പിന്നെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ നന്ദുവേട്ടന് എന്നെ വഴക്ക് പറയാനല്ലേ... "

മുൻപൊരിക്കൽ എന്റെയൊപ്പം ബൈക്കിൽ കയറിയ അനുഭവം ഓർമയിൽ വച്ചാണവൾ സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായി...

💬 Comments

View all comments