0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 5.6K

" ഞാനൊന്നും പറയില്ല..  സമയം കളയാതെ കേറ് ദേവു.... "

പിന്നെ അവളൊന്നും മറുത്തു പറഞ്ഞില്ല.  എന്റെ തോളിൽ കൈ വച്ച് അവൾ ബൈക്കിൽ കയറി ഇരുന്നു...  ഒരു വശത്തേക്ക് ചരിഞ്ഞു....

അവൾ കയറിയപ്പോൾ ബൈക്ക്   ഒന്ന് ആടിയുലഞ്ഞു....   പെട്ടന്നവൾ പേടിച്ചു പോയി എന്ന് തോന്നി..

" ഞാൻ പറഞ്ഞില്ലേ..  എനിക്ക് ഇതിൽ കേറാനും ഇരിക്കാനും ഒന്നും അറിയില്ലെന്ന്... "

അവളൊരു പരിഭവത്തോടെ പറഞ്ഞു.. അതിനു മറുപടിയെന്നവണ്ണം ഞാൻ ദേവുവിന്റെ വലതു കൈ എടുത്ത് എന്റെ വയറിനെ ചുറ്റി... അത് ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന ദേവു എന്നെ ഇറുകെ പിടിച്ചു.....   അവളുടെ മുഘതെന്തെന്നില്ലാതെ ഉദിച്ച  തിളക്കം ഞാൻ മിററിലൂടെ നോക്കി കണ്ടു...

" നമുക്ക് പിന്നൊരു ദിവസം പോയാൽ പോരെ.. നന്ദുവേട്ട.... "

അവൾഅവസാനമായി ഒന്ന് കൂടി ചോദിച്ചു..

മറുപടി പറയാൻ നിൽക്കാതെ ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് പായിച്ചു...

" അതെ...... "

അല്പം മുന്നോട്ടേക്കു എത്തിയതും അവളെന്നേ പിന്നിൽ തോണ്ടി വിളിക്കാൻ തുടങ്ങി...

" എന്തെ ...  പേടിയുണ്ടോ?  "

" ഹെൽമെറ്റ്‌ ഇല്ലേ ? "

പെട്ടന്നവളുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു കളഞ്ഞു ..

" ഇല്ലെടോ....  ഹെൽമെറ്റ്‌ വക്കാൻ വയ്യ..  തലയിലെ മുറിവിൽ താങ്ങുമെന്നുള്ളത് കൊണ്ട് മനപ്പൂർവം എടുക്കാഞ്ഞതാ.... "

പിന്നെ അവളൊന്നും മിണ്ടിയില്ല എന്നെ ഇരു കൈകൾ കൊണ്ടും മുറുകെപ്പിടിച്ചിരുന്നു....

ഏറെ ദൂരം ചെന്നിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന ദേവുവിനെ ഞാൻ മിററിലൂടെ വീണ്ടും നോക്കി .  എന്നെ തന്നെ നോക്കി ഇരിക്കയാണ് അവൾ..  ആ മിഴികൾ നിറഞ്ഞിരുന്നതായി

💬 Comments

View all comments