Chapter Title : ദേവനന്ദ 7 [വില്ലി]
ഏടത്തിയെ കൊണ്ടും നീ തന്നെ മതി എന്റെ പെണ്ണായിട്ടെന്ന് ഞാൻ അവരുടെ നാവിൽ നിന്നും പറയിപ്പിക്കും പോരെ ........ "
അവളുടെ മുഖം സന്തോഷം കൊണ്ട് ചുവന്നിടുന്നു... സന്തോഷം കൊണ്ടവളെന്നെ കൂടുതൽ ഇറുക്കി തോളിലേക്കവളുടെ മുഖം ചേർത്തു വച്ചു..
ആലോചിക്കുമ്പോൾ അവൾ പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നി.. എല്ലാം അവരായി തന്നെ അറിയുമ്പോൾ ചിലപ്പോൾ അവൾ പറഞ്ഞത് പോലെ അവളെ ഒരു മോശക്കാരി ആയി അവർ കാണുമെന്ന പേടി അവളിൽ വല്ലാതെ ഉണ്ട്.. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു ആശയം പറയാൻ ഞാൻ മുൻകൈ എടുത്തതും.....
ഏറെ നേരം നീണ്ടുനിന്ന മൗനം..
" പോകാം .. അവരന്വേക്ഷിക്കും..... " ദേവുവിന് മറുപടി കൊടുക്കാതെ അവളുടെ കൈ പിടിച്ചു വീണ്ടും ബൈക്കിനടുത്തേക്കു നടന്നു....
" ഞാനൊരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുവോ നന്ദുവേട്ടൻ ? "
" എന്താണ്.. "
" അധികാരം കാണിക്കണതാണെന്നു കരുതരുത്.... "
പെണ്ണിന്റെ മനസ്സിലെന്തോ ഉണ്ടെന്ന് തോന്നി.
" നി കാര്യം പറ ദേവു.... "
" ഈ മുറിവൊക്കെ ഉണങ്ങുന്ന വരെ എങ്കിലും... ബൈക്ക് ഒക്കെ ഓടിക്കാതെ ഇരുന്നു കൂടെ.... എനിക്ക് വേണ്ടി....... ? "
മുഖത്തേക്ക് കൂടി നോക്കതെ അവൾ ആവശ്യപ്പെട്ടു. ഈ ചെറിയ കാര്യത്തിനാണോ ഇത്ര മുഖവുരയുടെ ആവശ്യമെന്നു ഞാൻ ചിന്തിച്ചു പോയി....
" എനിക്ക് പേടിയാ..... നന്ദുവേട്ട..... എന്തേലും പറ്റിയാൽ....... "
" എന്താണ് പെണ്ണെ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ചിന്തിക്കുന്നേ... നിനക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട.... ഇന്ന് മുതൽ അനന്ദു ദേവുവിന്റെ അനുവാദം ഇല്ലാതെ ബൈക്ക് ഓടിക്കില്ല
💬 Comments
View all comments