0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.4K
" മുഖത്തല്പം നീരസം കലർത്തി ദേവു ചോദിച്ചപ്പോൾ എനിക്കും അതല്പം കൗതുകമായി തോന്നി. " ആഹ് എനിക്കറിയില്ല... " പൊതുവെ ദേവുവിന്റെ ശൈലിയിൽ ഞാൻ പറഞ്ഞു.. പെട്ടന്ന് അവളെന്നെ നോക്കി ഒന്ന് മൗനമായി.
" സത്യായിട്ടും നന്ദുവേട്ടന് ഒന്നും ഇല്ലേ?  " " എനിക്കറിയില്ല ദേവു..എന്താ ഉള്ളേ? .." പെട്ടന്നവളുടെ കണ്ണുകൾ നിറഞ്ഞു മുഖം ചുവന്നു വരുന്നത് ഞാൻ ശ്രദിച്ചു. " അപ്പോൾ അന്ന് പറഞ്ഞതോ ഞാൻ സ്നേഹിക്കുന്ന അത്രേം എന്നെയും നന്ദുവേട്ടൻ തിരിച്ചു സ്നേഹിക്കുന്നെണ്ടെന്നു.......  അച്ഛൻ വന്നാലും എന്നെ പോകാൻ സമ്മതിക്കില്ലെന്ന്... ആര് പറഞ്ഞാലും എന്നെ വിട്ടു കൊടുക്കില്ലെന്ന്.....  പിന്നെ.....  പിന്നെ.....  ഈ താലി എന്റെ കഴുത്തില് കെട്ടിയത്...... പിന്നെ ആ .....  ദേ ഇവിടെ ഉമ്മയൊക്കെ തന്നതോ ...  " ഞാനന്ന് ചുംബനം നൽികിയ ഞെറ്റി തടത്തിൽ  തൊട്ടവൾ ചോദിച്ചു . ദേവു വളരെ വേഗം വിഗരഭരിതയാകുന്നത് ഞാൻ കണ്ടു...  മണിച്ചിത്രത്താഴിൽ ശോഭന നാഗവല്ലി ആയി മാറുന്ന രംഗം  പോലെ ദേവുവിന്റെ മുഖത്തും പലഭാവങ്ങളും മിന്നി മറഞ്ഞു ... "എല്ലാം വെറുതെ ആണോ?  എന്നെ പറ്റിക്കാൻ ആയിരുന്നോ എല്ലാം.... " ഒരു പൊട്ടിക്കരച്ചിലിനു തുടക്കം ഇട്ടാണ് ദേവു ആ വാക്കുകൾ അവസാനിപ്പിച്ചത്.. ഞാൻ തമാശക്ക് തുടങ്ങിയത് എല്ലാം ഒറ്റ നിമിഷം കൊണ്ട് ദേവുവിനെ സങ്കടക്കടലിൽ എത്തിച്ചു .. എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു..  എങ്കിലും അവളുടെ തോളിൽ കയ്യമർത്തി അവളെ അനുനയിപ്പിക്കാൻ ശ്രെമിച്ചു..  പക്ഷെ.  എന്റെ കൈ തട്ടി മാറ്റിയതും അല്ലാതെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു അവൾ..  കളി കാര്യം ആയി..  അവളുടെ കരച്ചിൽ ഉച്ചത്തിലായി. 

💬 Comments

View all comments