Chapter Title : ദേവനന്ദ 8 [വില്ലി]
ഗത്യന്തരം ഇല്ലാതെ ഞാൻ അവളെ ബലമായി തന്നെ കെട്ടിപ്പിടിച്ചു.അവളെ ഞാൻ എന്റെ നെഞ്ചോടു ചേർത്തു. .
" എന്റെ പൊന്നു ദേവു. ഞാൻ തമാശക്ക് പറഞ്ഞതാ ...... നീ വെറുതെ.. കരയല്ലേ... ദേ നോക്കിയേ..... സത്യായിട്ടും ഞാൻ വെറുതെ പറഞ്ഞതാ.... കരയല്ലേ പെണ്ണെ..... "
എന്റെ കൈകൾക്കുള്ളിൽ നിന്നും പിടഞ്ഞു മാറാൻ ശ്രമിക്കുന്നതിനിടയിൽ എന്റെ വാക്കുകൾ കേട്ട അവൾ ഒന്നയഞ്ഞു. പിന്നെ ബോധമറ്റത്തു പോലെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു...
"'ദേവു. .. "
അല്പനേരം കാത്തിരുന്ന് ദേവുവിന്റെ ശ്വാസഗതി ഒന്ന് നേരെ ആയെന്നു കണ്ടപ്പോൾ ഞാൻ വിളിച്ചു...
" തമാശക്ക് പോലും എന്നെ ഇങ്ങനെ പറ്റിക്കല്ലേ നന്ദുവേട്ട ...... ദേവൂന് അത് താങ്ങുല്ല........ പൊട്ടിപെണ്ണാ ഞാൻ വിശ്വസിച്ചു പോകും..... "
എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് നിന്നു ദേവു എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.. ഞാൻ അവളെയും .. അവളുടെ സങ്കടം തീരുന്ന വരെ ഞാൻ ഒന്നും മിണ്ടിയില്ല... അവളുടെ കണ്ണുനീരൊഴുകി എന്റെ ഷർട്ട് നനഞ്ഞിരുന്നു.....
ചെയ്തു കൂട്ടിയ തമാശയെ മനസ്സിൽ പഴിച്ചു ഞാൻ അവളെ കൂടുതൽ എന്നിലേക്ക് ചേർത്തു പിടിച്ചു....
" ദേവു .... "
അൽപനേരം എടുത്ത് ഞാൻ അവളെ വിളിച്ചു. മൂളൽ മാത്രമായിരുന്നു മറുപടി..
" നിന്റെ വിഷമം മാറിയോ? "
മറുപടി വീണ്ടും മൂളലിൽ ഒതുക്കിയവൾ. എന്റെ നെഞ്ചിലെ ചൂട് ആസ്വദിക്കയാണവൾ എന്ന് എനിക്ക് തോന്നി.. തല ചെരിച്ചവളെ നോക്കുമ്പോൾ ആ സങ്കട ഭാവം മാറി പുഞ്ചിരിക്കയാണവൾ എന്ന് തോന്നി. എല്ലാം മറന്നു എന്റെ നെഞ്ചിൽ തലവച്ചവൾ കണ്ണുകളടച്ചു ഇരിക്കുന്നത് കാണാൻ തന്നെ
💬 Comments
View all comments