Chapter Title : ദേവനന്ദ 8 [വില്ലി]
ഭംഗി ഉണ്ടായിരുന്നു...
" എന്തിനാ നന്ദുവേട്ട എന്നോട് ഇങ്ങനെ? എന്തിനാ എന്നെ ഇങ്ങനെ കരയിക്കണേ ഇനിയും...? "
എന്നെ ഇരു കൈ കൊണ്ടു ചുറ്റി വരിഞ്ഞവൾ ചോദിച്ചു. മറുപടി നൽകാതെ ഒന്ന് പുഞ്ചിരിച്ചതേ ഒള്ളു ഞാൻ..
" എന്തിനാ ചിരിക്കുന്നേ..? ഞാൻ കരയുന്നത് അത്രക്ക് ഇഷ്ടം ആണോ? "
എന്റെ ഞെഞ്ചിൽ ശക്തിയായി ഒന്ന് ഇടിച്ചു അവൾ ചോദിച്ചു. എനിക്കല്പം നന്നായി തന്നെ അതു വേദനിക്കുകയും ചെയ്തു.
" നന്ദുവേട്ട... എന്നെ ശെരിക്കും ഇഷ്ടം ആണോ നിങ്ങൾക്ക്? "
ദേവു ശബ്ദം താഴ്ത്തി സംശയ രൂപേണ ചോദിച്ചു. എത്ര പറഞ്ഞാലും അവൾക്കിനിയും എന്റെ മനസ് മനസിലായിട്ടില്ല എന്നറിഞ്ഞതിൽ വല്ലാത്ത വിഷമം വന്നു നിറയുന്നതിനിടയിൽ അവൾ തുടർന്നു.
" എന്നെ കണ്ട അന്നുമുതൽ എന്നോട് വെറുപ്പ് മാത്രമായിരുന്നില്ലേ ഈ മനസ്സിൽ നിറയെ. എത്രത്തോളം എന്നെ ശപിച്ചിട്ടുണ്ടാകും. വെറുത്തിട്ടുണ്ടാകും... അവസാനം വെറുത്തു വെറുത് അതൊരു കുന്നോളം എത്തിയപ്പോൾ പറയുവാ എനിക്ക് നിന്നോട് കടലോളം സ്നേഹം ആണെന്ന്... ആ ആകാശത്തോളം പ്രണയം ആണീ മനസ്സ് മുഴുവനും എന്ന്..സത്യത്തിൽ . എനിക്ക് മനസിലാവാനില്ല ഈ ചെക്കനെ.. "
അവൾ ശക്തിയായി ഇടിച്ച ഭാഗത്തു വിരലുകള്കൊണ്ടു തഴുകി അവൾ പറഞ്ഞു.
" എന്റെ ദേവൂട്ടി... എന്നെ ഇനിയും സംശയം ആണോ നിനക്ക്? "
" എന്താ വിളിച്ചേ..? ദേവുട്ടിന്നോ? "
അവളാശ്ചര്യത്തോടെ എന്റെ മുഖത്തെക്കു നോക്കി.
" അതെ എന്താ? " ഞാനവൾക്കു സംശയത്തോടെ മറുപടി കൊടുത്തു. അപ്പോൾ അവളുടെ കണ്ണുകളിൽ ഇതുവരെ കാണാത്ത ഒരു തിളക്കം ഉണ്ടായിരുന്നു. ഒന്നുമില്ലെന്നവൾ തല വശങ്ങളിലേക്ക് ചലിപ്പിച്ചു
💬 Comments
View all comments