Chapter Title : ദേവനന്ദ 8 [വില്ലി]
പറയുമ്പോളും അവളുടെ കണ്ണുകൾ വ്യക്തമായി എനിക്ക് എല്ലാം പറഞ്ഞു തരുന്നുണ്ടായിരുന്നു..
ദേവൂട്ടി എന്ന എന്റെ വിളി അവളിൽ അത്രമാത്രം സന്തോഷമുളവാക്കിയിരുന്നു എന്നവളുടെ ചുവന്നു തുടുത്ത മുഖവും ആ നിമിഷം കൈകളൽ എന്നെ അവൾ ചുറ്റിവരിഞ്ഞതും എല്ലാം എന്നെ സാക്ഷ്യപ്പെടുത്തി.
" എനിക്കെന്റെ നന്ദൂട്ടനെ വിശ്വാസമാ.... "
എന്റെ അതെ ശൈലിയിൽ അവളും പറഞ്ഞു. സന്തോഷം കൊണ്ടാണോ അതോ മറ്റു വല്ല വിഗാരം കൊണ്ടോ എന്നറിയില്ല ഞാനവളെ ആ നിമിഷം എന്നിലേക്ക് കൂടുതൽ ചേർത്തു പിടിച്ചു.
" പക്ഷെ ദുഷ്ടനാ...... വന്ന അന്ന് മുതൽ എന്നെ കരയിപ്പിക്കാൻ നോക്കുന്നതാ... എന്നും ഞാൻ കരയും... സങ്കടം തീരണ വരെ... അന്നേരം കരയുന്നതെന്തിനാ എന്ന് ചോദിച്ചു പിന്നേം വഴക്ക് പറയും..... അപ്പോൾ എനിക്ക് പിന്നേം കരച്ചില് വരും....എത്ര ദിവസം ഞാൻ അങ്ങനെ ഉറങ്ങാതെ കരഞ്ഞിട്ടുണ്ടെന്നറിയുവോ.. നന്ദുവേട്ടന്.... "
ദേവുവും ഞാനും ഓർക്കാനാഗ്രഹിക്കാത്ത പഴയകാല ഓർമകളിൽ ഞാൻ എന്നും ഒരു ക്രൂരനണെന്ന് അവൾ പറയാതെ പറയുക ആയിരുന്നു.. അപ്പോൾ
" മതി മതി എന്നെ ഇങ്ങനെ പുകഴ്ത്തിയത്.... " എന്റെ നെഞ്ചിൽ ചെറുതായി വീണ്ടും മുഷ്ടി ചുരുട്ടി ഒന്ന്കൂടി ഇടിച്ചു അവളതിനൊന്നു ചിരിക്ക മാത്രം ചെയ്തു.
" എന്റെ പെണ്ണിന്റെ കണ്ണീർ ഇനിയും കാണാൻ വയ്യാത്ത കൊണ്ടല്ലേ ഞാൻ ദേ നിന്നെ ഇങ്ങനെ നെഞ്ചോടു ചേർത്തു നിർത്തിയിരിക്കുന്നെ...... "
" മം.. ശെരിയാ... ഇങ്ങനെ നിൽക്കുമ്പോൾ എനിക്ക് കരയാനല്ല. തോന്നണേ...... പക്ഷെ... ചിരിക്കാനാണോ എന്ന് ചോദിച്ചാൽ അതുമല്ല... വേറെ എന്തോ ....... "
അവൾ പറഞ്ഞു മുഴുവിപ്പിക്കാതെ നിർത്തിയ ആ വരികളിൽ പല
💬 Comments
View all comments