0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.4K
അർത്ഥങ്ങളും ഞാൻ ഊഹിച്ചെടുത്തു. ഒന്ന് മുഖമുയർത്തി എന്നെ നോക്കിയാ അവൾ  ഒന്നും മിണ്ടാതെ വീണ്ടും നെഞ്ചിലേക്ക് ചാഞ്ഞു. .  വീണ്ടും അവിടെമെങ്ങും മൗനം തളം കെട്ടി. " നന്ദുവേട്ട " എന്തോ ചിന്തിച്ചിരിക്കെ ദേവുവിന്റെ വിളിയെത്തി " ഉം   ..... " " അമ്മയും ഏടത്തിയും വരില്ലേ.... "   .... " വരട്ടെ  .... " ചോദ്യത്തിന് അതെ ശൈലിയിൽ ഞാനുത്തരം കൊടുത്തു.
" അപ്പോൾ നമ്മളിങ്ങനെ ഇരിക്കുന്നത് കാണില്ലേ....?  " അവളുടെ വാക്കുകളിലത്രയും നിറഞ്ഞത് കുസൃതി ആയിരുന്നു " കാണട്ടെ ....  കണ്ടസൂയപ്പെടട്ടെ..... " " വേണ്ടാ... ...  എനിക്ക് പേടിയാ...... " വേണ്ടെന്നു അവൾ പറഞ്ഞുവെങ്കിലും അവളെന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്നിരിക്കയാണ് ചെയ്തത്. " എന്തിനാ പേടി...  അവര് വന്നു കാണട്ടെ...  എല്ലാം അറിയട്ടെ.....  " " അയ്യോ...  അതു വേണ്ട...  ഞാൻ പറഞ്ഞതെല്ലേ...  എല്ലാം....  അവർ ഇപ്പൊ ഒന്നും അറിയണ്ടാ...... " " ശെരി വേണ്ടെങ്കിൽ വേണ്ടാ...  എഴുന്നേൽക്കു..  ഇനി അതിന്റെ പേരിൽ ആരും കരയണ്ടാ.... " ഞാനതു പറഞ്ഞവളെ എന്റെ നെഞ്ചിൽ നിന്നു അടർത്തി മാറ്റാൻ ശ്രെമിച്ചു.. " വേണ്ടാ...  അവര് വരുന്ന വരെ നമുക്ക് ഇങ്ങനെ ഇരിക്കാം..  നന്ദുവേട്ടന്റെ നെഞ്ചിനു നല്ല ചൂട്... " അതു പറഞ്ഞവൾ എന്റെ കൈ തട്ടിമാറ്റി വീണ്ടും എന്റെ നെഞ്ചിലേക്ക് തല വച്ചു.  ഒരു കൊച്ചുകുട്ടിയോടുള്ള വാത്സല്യത്തോടെ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർത്തു ഇറുക്കി.  എന്റെ നെഞ്ചിലെ ചൂടവൾ വല്ലാതെ  ആസ്വദിക്കുകയാണെന്നു എനിക്ക് മനസിലായി. എന്റെ ഒരോ സ്പർശവും അവളെന്നേ  ആഗ്രഹിച്ചതാണ്. 

💬 Comments

View all comments