0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.4K
വൈകി കിട്ടിയതാണെങ്കിലും അവളെല്ലാം നിറഞ്ഞ മനസോടെ ഏറ്റു വാങ്ങുന്നുണ്ടായിരുന്നു... " അന്ന് തറയിൽ കിടന്ന എത്ര രാത്രികളിൽ ഞാൻ കൊതിച്ചിട്ടുണ്ടെന്നോ ഇത് പോലെ ഈ നെഞ്ചിൽ തല വച്ചു കിടക്കാൻ.... " ദേവു വീണ്ടും പഴയ ഓർമ്മകൾ ചികഞ്ഞെടുക്കുകയാണെന്നു തോന്നി. " ദേവു....  എന്തിനാ പെണ്ണെ ഓരോന്ന് ഓർത്തു എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നെ ? "
" അയ്യോ....  കുറ്റം പറഞ്ഞതല്ല...  സന്തോഷം കൊണ്ടാ...നന്ദുവേട്ട.. .  ഇനി ഞാൻ ഒന്നും പറയില്ല. " എന്റെ നെഞ്ചിന്റെ താളം ആസ്വദിച്ചവൾ അങ്ങിനെ ഇരുന്നു.  ഒന്നും മിണ്ടാതെ.  വേറെ ഒന്നും അവൾ ആ നിമിഷം ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല... " നന്ദുവേട്ടന് നമ്മൾ ആദ്യം ആയിട്ട് കണ്ടത് എന്നാണെന്നറിയുവോ?  " ദേവുവിന്റെ ചോദ്യം ഉയർന്നു...  ഇനിയൊന്നും മിണ്ടില്ലെന്നു വാക്കു തന്ന ആളാണ്........ആ   ചോദ്യത്തിനുത്തരം എനിക്കൊര്മയില്ല.  എന്റെ ഓർമയിൽ എന്നും ആദ്യകാഴ്ച എന്റെ റൂമിലേക്ക് ഓടി കയറി വന്ന ആ ദേവുവിന്റെ മുഖം തന്നെ ആണ്.  പക്ഷെ അതു പറയാൻ തോന്നിയില്ലെനിക് .  മിണ്ടാതെ ഇരുന്നതേ ഒള്ളു. " അന്ന് കോളേജിൽ ഒരു ചേട്ടനെ ബാറ്റിനു തല്ലിയതോർമ ഉണ്ടോ നന്ദുവേട്ടന്?  അതു എന്തിനു വേണ്ടി ആണെന്ന് ഓർമ്മയുണ്ടോ?  " ഏതോ കുട്ടിയെ റാഗ് ചെയ്തു എന്ന് ഹരി വന്നു പറഞ്ഞു.  നമ്മുടെ ബാച്ച് ആയിരുന്നത് കൊണ്ടും റാഗിങ് നിരോധനം ഉള്ളത് കൊണ്ടും  ചോദിക്കാൻ ചെന്നു.  വാക്കുതർക്കമായി..  ഹരിയെ അവൻ കയ്യേറ്റം ചെയ്തു. പിന്നെ അതു ഒരു തല്ലയി മാറാൻ അധികം സമയം എടുത്തില്ല. .. അത്രയേ എനിക്ക് ഓര്മയുണ്ടായിരുന്നൊള്ളു...  അന്ന് അതൊരു പോലീസ് കേസ്

💬 Comments

View all comments