0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.5K
ചെയ്തത്...  അപ്രതീക്ഷിതമായ ആ ശബ്ദം കെട്ടു ഞാനും ദേവുവും ഒരുപോലെ ഞെട്ടി. പ്രണയ നിമിഷങ്ങളുടെ ആസ്വാദ്യ ലഹരിയിൽ ഭംഗം വരുത്തി വന്നെത്തിയ ആ ഫോൺ കോളിനെയും അതിനുടമയെയും മനസ്സിൽ പഴിച്ചു ദേവു എന്നെ വിട്ടു എഴുന്നേറ്റു. ഫോൺ അറ്റന്റ് ചെയ്തു. " ആഹ് ചേച്ചി.... " ആഹ് ഒരു വിളിയിൽ മറുതലക്കൽ ഏടത്തി ആണെന്ന് മനസിലായി.... എവിടെ എത്തിയാലും ഏടത്തി എനിക്ക് പാര ആണല്ലോ.... മനസ്സിൽ ഓർത്തു. "ഇല്ല കുഴപ്പം ഒന്നുമില്ല.... ചേച്ചി.... നന്ദുവേട്ടൻ റൂമിൽ ഉണ്ട്...
ആഹ് കഴിച്ചു.... ഞാനും കഴിച്ചു.... നിങ്ങൾ എപ്പോളാ വരിക....? ആഹ് ശെരി... ആഹ്...  ഞാൻ പഠിക്കരുന്നു...... " ദേവുവിന്റെ മുറിവാക്കുകളിൽ നിന്നും ഏടത്തി ചോതിച്ചതെന്തൊക്കെ ആവാം എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഒള്ളു .... " ഡോക്ടറെ കണ്ടു.  പോരാൻ തുടങ്ങുവാനെന്നു... " ഏടത്തിക്കു മറുപടി കൊടുത്ത് ഫോൺ വച്ചു അവൾ എന്റെ അരികിലേക്ക് വരുന്നതിനിടയി പറഞ്ഞു . " ഓഹ് ഈ ഏടത്തിയെ കൊണ്ട് വലിയ കഷ്ടം ആണല്ലോ?  " " എന്തെ .....?  " എന്റെ അരികിലേക്ക് ചേർന്ന് ഇരുന്നു അവൾ ചോദിച്ചു. " ഒന്ന് പ്രേമിച്ചു രസിച്ചു വന്നതായിരുന്നു എല്ലാം നശിപ്പിച്ചു....  നാശം.... " " ചേച്ചിയെ ഒന്നും പറയണ്ടാ ട്ടോ... " അവളല്പം ശബ്ദം  കനപ്പിച്ചു പറഞ്ഞു. " ഒന്നും പറയുന്നില്ല.....  പക്ഷെ ചില സമയങ്ങളിലെ അവരുടെ  സ്വഭാവം കാണുമ്പോൾ ഒരു ചവിട്ടു കൊടുക്കാൻ തോന്നും...  ഒന്നിനും സമ്മതിക്കില്ല....നിന്നെ ഇങ്ങനെ എന്റെ അടുത്ത് നിന്നു ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന കാണുമ്പോൾ ദേഷ്യം വരും. .

💬 Comments

View all comments