0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.5K
" " അങ്ങനെ ഒന്നും പറയല്ലേ നന്ദുവേട്ട.....  അതൊരു പാവമാ....  എല്ലാവരേം സ്നേഹിക്കാൻ മാത്രെ അറിയൂ അതിനു....  അവര് കാരണമാണ് എനിക്കും നന്ദുവേട്ടനും ഇങ്ങനെ ഒക്കെ സംഭവിച്ചതെന്ന്  പറഞ്ഞു
എത്ര നാൾ  എന്റെ അടുത്ത് വന്നു കരഞ്ഞിട്ടുണ്ടെന്നറിയുവോ....  എത്ര മാപ്പ് ചോതിച്ചിട്ടുടെന്നറിയുവോ, ? " ദേവുവിന്റെ വാക്കുകൾ എനിക്ക് അക്ഷരാർഥത്തിൽ ഞെട്ടലാണുണ്ടാക്കിയത്.  എന്നും എപ്പോളും വഴക്ക് മാത്രം പറയുന്ന കളി ചിരി മാത്രം നിറഞ്ഞ ഏടത്തി കരഞ്ഞുവന്നു കേട്ടപ്പോൾ മനസ്സ് വല്ലാതെയായി... " കഴിഞ്ഞ ദിവസം നന്ദുവേട്ടൻ അച്ഛനെ കുറെ ചീത്ത പറഞ്ഞില്ലേ അന്ന്...ചേച്ചി ..  നന്ദുവേട്ടനു വേണ്ടി ഒത്തിരി സോറി പറഞ്ഞു...അല്ലെങ്കിലും ചേച്ചി കൂടി ഇവിടെ ഇല്ലാതിരുന്നു എങ്കിൽ ഞാനെന്നെ ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുമായിരുന്നു. ചിന്തിച്ചിട്ടുണ്ടോ?  അവര് മാത്രമേ എനിക്ക് കൂട്ടിനുണ്ടായിരുന്നൊള്ളു അന്നും ഇന്നും.... .  ....പാവമാ.... .. " ഏടത്തി എന്തുകൊണ്ടാണ് ദേവുവിനെ എന്നിൽ നിന്നും ഒളിക്കുന്നതെന്നു എനിക്ക് ഏകദേശം വ്യക്തമായി ..  ദേവുവിന്റെ ജീവിതം നശിപ്പിച്ചു എന്ന ചിന്തയിൽ ഉണ്ടായ  കുറ്റബോധം  ഉണ്ടവർക്കു ഇപ്പോളും ..  അതിന്റെ കൂടെ ദേവുവിനോടുണ്ടായിരുന്ന എന്റെ അവഗണനയും ദേഷ്യവും  കൂടി ആയപ്പോൾ അവളിവിടെ ഒറ്റപ്പെട്ടു പോകാതിരിക്കാനും ഞാൻ അവളെ ഉപദ്രവിക്കാതിരിക്കാനും ഉള്ള മറയാണ് ദേവുവിനെ എന്നിൽ നിന്നും ഒളിപ്പിച്ചു വക്കുക എന്നത്.... ദേവുവിന്റെ അച്ഛന്റെ കയ്യിൽ അവളെ ഒരു പോറൽ പോലും ഏൽക്കാതെ തിരികെ ഏൽപ്പിക്കുക എന്നതണു അവർക്കു ദേവുവിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം എന്നതായിരിക്കാം ഇപ്പോഴത്തെ അവരുടെ ചിന്ത..... " അപ്പോൾ അമ്മയോ?  " അറിയാനുള്ള ആകാംക്ഷയിൽ ഞാൻ ചോദിച്ചു...

💬 Comments

View all comments