Chapter Title : ദേവനന്ദ 8 [വില്ലി]
വച്ച സ്നേഹമത്രയും അവളിൽ നിന്നു അണപൊട്ടിയൊഴുകി എന്നിൽ വന്നു ചേർന്നു.. അവളിൽ അന്നേവരെ ഞാൻ കണ്ടതിലുമപ്പുറം അസൂയയും , കുശുമ്പും, വായാടിയും തൊട്ടാവാടിയും, അതിലുപരി സ്നേഹനിധിയുമായ ഒരു യഥാർഥ ദേവു ഒളിഞ്ഞിരുന്നു എന്ന് ഞാൻ കണ്ടറിഞ്ഞു.
കഴിഞ്ഞു പോയ ഒരാഴ്ചക്കുള്ളിൽ എനിക്കവളെന്റെ ദേവൂട്ടി ആയി മാറി.എന്റെ എല്ലാം ആയി മാറി.. ഞാൻ അവളുടെ നന്ദൂട്ടനും................................
*******=====*****=======******
അന്ന് വൈകിട്ട് മുഖം വീർപ്പിച്ചാണ് ദേവു മുറിയിലേക്ക് കയറി വന്നത്... എന്തുണ്ടായി എന്ന് ചോദിക്കുന്നതിനു മുമ്പേ എന്റെ കാലിൽ പിടിച്ചു ഒരു തിരി ഒരു വലി. കണ്ണിൽ കൂടി പൊന്നീച്ച പറന്നെന്നു പറഞ്ഞാൽ മതിയല്ലോ.?
" എന്താടീ പെണ്ണെ നിനക്ക് വട്ടു പിടിച്ചോ? "
" അടങ്ങി ഇരുന്നേ കാല് ശരിയായോ എന്ന് അറിയാൻ ഇങ്ങനെ ഒക്കെ ചെയ്യണം.... നാളെ മുതൽ കോളേജിൽ പോകാനുള്ളതല്ലേ ? "
വലിയ ഗൗരവത്തിൽ ആണ് കക്ഷി. പക്ഷെ അതിന്റെ കാരണം എന്താണെന്നു ഒരു പിടിയും കിട്ടിയില്ല. എന്റെ ഭാഗത്തു നിന്നൊരു തെറ്റും ഉണ്ടായിട്ടില്ല. പിന്നെ എന്താണാവോ?
ചോദിക്കാൻ വാ തുറക്കുന്നതിനു മുൻപേ ഏടത്തി മുറിയിലേക്ക് കയറി വന്നു... കാലിലേയും തലയിലും ഉള്ള വലിയ കെട്ടെല്ലാം വലിച്ചെറിയപ്പെട്ടു. ചെറിയ
ബാന്റെജും പിന്നെ കാലിനു ചെറിയ ഒരു കെട്ടും മാത്രമായി എല്ലാം ചുരുക്കപ്പെട്ടു. ദേവുവിന്റെ കൈ മികവിലാണ് കാല് വേഗം ശരിയായത് എന്നും അതിന്റെ നന്ദി എന്നും ആ പെണ്ണിനോട് വേണം എന്നും ഏടത്തി എന്നും പറയുന്ന ആ പതിവ് വാചകം അന്നും പറഞ്ഞു. കാലിൽ ബാന്റെജു ചുറ്റുന്നതിടയിൽ ഏടത്തി അടുക്കളയിലേക്കു പോയി. ഇനിയെങ്കിലും പ്രശനം
💬 Comments
View all comments