0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.5K
എന്തെന്നറിയാം എന്ന് ചോദിക്കാം എന്ന് കരുതി വന്നപ്പോളേക്കും അവളുടെ ചോദ്യം ഉയർന്നു.? " ഒരു അഞ്ചുവിനെ അറിയുവോ? " പെട്ടന്ന പേര് കേട്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല... " ഒരു അഞ്ചു മോഹനൻ... " " ആഹ് എന്റെ ക്ലാസ്സിൽ ഉള്ളതാ.  അവൾക് എന്താ ഇപ്പൊ?  " " അവൾക് ഒന്നും ഇല്ല..  നന്ദുവേട്ടനെ അന്ന്വേഷിച്ചു... " " ആഹ്...  അതിനാണോ നീ ഇങ്ങനെ മുഖവും വീർപ്പിച്ചു ഇരിക്കുന്നെ.?  " മറുപടിയായി ഒന്നും തന്നെ പറയാതെ അവൾ എന്റെ കാലിൽ ബാന്റേജ് ചുറ്റി. അങ്ങനെ തന്നെ മുറിക്കു വെളിയിലേക്കു ഇറങ്ങി നടന്നു.  പകുതി വരെ നടന്നു അവൾ വേഗത്തിൽ തിരിഞ്ഞു നിന്നു. " കോളേജിൽ ചെന്നാൽ അവളോട് ഒത്തിരി കൂട്ടുകൂടാൻ നിക്കണ്ടാ..  എനിക്ക് അവളെ അങ്ങ് ഇഷ്ടമായില്ല.... " അവൾ പറഞ്ഞതിന് അർദ്ധം വ്യക്തയില്ല എങ്കിലും അതൊരു താക്കിത് ആയിരുന്നെന്നും .  അതൊരു തുടക്കം മാത്രം ആയിരുന്നെന്നും പിന്നീട് ആണെനിക്ക് മനസ്സിലായത്. ( അതു ഞാൻ വഴിയേ പറയാം... ) ****----*****-----****-----******---
ബൈക്ക് ഓടിക്കരുത്. .  ക്രിക്കറ്റ് കളിക്കരുത്..  നന്നായി പഠിക്കണം...  ക്ലാസ് കഴിഞ്ഞാൽ നേരത്തെ വീട്ടിൽ എത്തണം.  അങ്ങനെ അനവധി നിബന്ധനകൾക്ക് സമ്മതം മൂളിയാണ് പിറ്റേന്ന് കോളജിലേക്ക് യാത്ര തിരിച്ചത്.  അവർക്ക് എന്നും എന്നിൽ കുറ്റങ്ങളും കുറവുകളും മാത്രമേയുള്ളൂ എന്ന എന്റെ  ചിന്തയെ മാറ്റി മറിച്ചത് ദേവു ആണ്.  എല്ലാം അവർക്ക് എന്നിൽ ഉള്ള അമിത സ്നേഹം കൊണ്ടൊന്നു മാത്രമാണെന്ന് ചിന്തിക്കാൻ പഠിപ്പിച്ചതുമവൾ തന്നെ ആണ്. ഹരിയോടൊപ്പം കോളേജിൽ എത്തുമ്പോൾ ചക്കപ്പഴത്തിൽ ഈച്ച വന്നൊട്ടുന്ന പോലെ

💬 Comments

View all comments