Chapter Title : ദേവനന്ദ 8 [വില്ലി]
കുറെ പേരെന്റെ ചുറ്റും കൂടി. എന്റെ വിശേഷങ്ങൾ അറിയാൻ വേണ്ടിയാണു. എല്ലാവരെയും ഒഴിവാക്കി ഒന്ന് ഒറ്റക്ക് ആകാൻ അല്പം പാടുപെട്ടു. ദേവു എത്തേണ്ട സമയം കഴിഞ്ഞിരുന്നു. ക്ലാസ്സിൽ കയറാതെ അലഞ്ഞു നടക്കുന്ന ആളുകൾക്കിടയിലൂടെ കണ്ണൊന്നു പരാതി. അതികം നോക്കേണ്ടി വന്നില്ല. അവസാനം കണ്ണുകൾ അവളിൽ തന്നെ ഉടക്കി നിന്നു. ചെറു പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി കോളേജ് ഗ്രൗണ്ടിന്റെ ഗാലറിയിൽ ഇരിക്കുന്ന ദേവുവിനടുത്തേക്കു നടന്നു.
അവളുടെ അരുകിൽ ചേർന്നിരിക്കുമ്പോൾ മുൻപെങ്ങും തോന്നാത്ത ഒരു ഭംഗി അവളിൽ ഞാൻ നോക്കി കണ്ടു.. ഇതിനെ ആണോ പ്രണയം എന്ന് വിളിക്കുന്നത്. അറിയില്ല..
" എന്താ ഇങ്ങനെ നോക്കെന്നേ? "
" ഇന്ന് നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്..? പതിവില്ലാതെ ഇന്നെന്താ നി കുളിച്ചോ? "
അവളെ നോക്കി ഒരു തമാശയും പറഞ്ഞു ചിരിക്കാൻ ആഞ്ഞതും കൈയിൽ അവളുടെ നഖം ആഴ്ന്നിറങ്ങിയതും ഒരുമിച്ചായിരുന്നു.
" ഞാനെന്നും കുളിക്കുന്നത.. വെറുതെ കളിയാക്കാൻ നിക്കല്ലേ.... "
നുള്ളിയതിനൊപ്പം പരിഭവം കലർത്തി അവൾ പറഞ്ഞു.
" ഓ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.... "
" അല്ലെങ്കിലും നന്ദുവേട്ടന് എല്ലാം തമാശയാ.... ..! "
അവളും എന്നിലേക്ക് കൂടുതൽ പറ്റിച്ചേർന്നു ഇരുന്നു എന്റെ കൈകളിൽ ചുറ്റി വരിഞ്ഞു തോളിലേക് തല ചായ്ച്ചിരുന്നു.
" ഞാനും നിങ്ങൾക്ക് തമാശയാണോ നന്ദുവേട്ട?
"
തോളിൽ ചാരിയിരുന്ന അതെ ഇരുപ്പിൽ എങ്ങോട്ടോ നോക്കി കൊണ്ടവൾ ചോദിച്ചു.
എത്ര പറഞ്ഞാലും ദേവുവിൽ ആ സംശയമെന്നും ബാക്കിയാണല്ലോ. ഈ ചങ്കു പിളർത്തി കാട്ടിയാലും ചെമ്പരത്തി പൂ എന്നാരോ പറഞ്ഞത് പോലെ..
" ഇത്ര
💬 Comments
View all comments