0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.5K
ഇല്ലായിരുന്നു എന്ന് വേണം പറയാൻ. " ചേച്ചി എന്നെ ഒരു കൂട്ടം പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്..... " " എന്താണ്...?  " " നന്ദുവേട്ടൻ ഇവിടെ എന്തൊക്കെ തോന്ന്യവാസങ്ങളാ ഒപ്പിക്കുന്നതെന്നു കണ്ടുപിടിക്കാൻ. എന്നിട് പറഞ്ഞു കൊടുക്കാൻ  " നിറഞ്ഞു വന്ന ചിരി അടക്കി നിർത്തി അവളെന്റെ കൈയിൽ തൂങ്ങി നടന്നു. " ആഹാ പറ്റിയ ആളെ ആണല്ലോ ഏല്പിച്ചിരിക്കുന്നെ.... " " എന്താ കുഴപ്പം.?  " " ഇതിപ്പോ കള്ളന്റെ കൈയിൽ താക്കോൽ ഏൽപ്പിച്ച പോലെ ആയില്ലേ ഡി പെണ്ണെ " " ഒന്നുമില്ല മോനെ...  കണ്ടോ..  എല്ലാം ഞാൻ പറഞ്ഞു കൊടുക്കും.  "
കുറുമ്പ് പറഞ്ഞവൾ ആ നുണക്കുഴി കാട്ടി എന്നെ നോക്കി ചിരിച്ചു. " എന്റെ പൊന്നു ദേവു ചതിക്കല്ലേ.  ഞാൻ നി പറയുന്ന പോലെ ചെയ്തോളാം... " അവളെ നോക്കി തൊഴുകൈകളോടെ അതു പറഞ്ഞപ്പോൾ അടക്കി പിടിച്ച ചിരി അണപൊട്ടി ഒഴുകുന്ന പോലെ അവൾ കുലുങ്ങി ചിരിച്ചതിനു ഇല്ലെന്നു ഉത്തരം നൽകി. വരാന്തയിലൂടെയേലും തണൽ മരങ്ങൾക്കിടയിലൂടെയും ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. പറയാൻ ആശയങ്ങൾ കുറവായിരുന്നു എങ്കിലും വാക്കുകൾ ഒരുപാട് ആയിരുന്നു.  ഇടക്കെപ്പോഴോ ഹരി കൂടി ഞങ്ങൾക്കിടയിൽ വന്നു ചേർന്നു.  എങ്കിലും അതിൽ അവൾക്കു നീരസമോ പരിഭവമോ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം അവൾ ആസ്വദിക്കയായിരുന്നു. " എന്റെ ആഗ്രഹങ്ങൾ എല്ലാം  കുറഞ്ഞു വരുന്നത് പോലെ.... " ഹരിയുടെ സാമിപ്യം അലപം ഒന്നു മാറിയപ്പോൾ ദേവു പറഞ്ഞു. " ഇതൊക്കെ ആണോ നിന്റെ ആഗ്രഹങ്ങൾ ?  " " നന്ദുവേട്ടന്റെ കൂടെ ഇങ്ങനെ ഈ

💬 Comments

View all comments