Chapter Title : ദേവനന്ദ 8 [വില്ലി]
മരത്തിന്റെ ചുവട്ടിൽ ഇരിക്കണമെന്ന് വലിയ ആഗ്രഹം ആയിരുന്നു എനിക്ക്.. "
പ്രണയ ജോഡികളുടെ പ്രധന ഇടമായ ആ വലിയ ആലിന്റെ ചുവട്ടിൽ എന്നോട് ചേർന്നിരുന്നവൾ പറഞ്ഞു..
" ഇത്രേം ആഗ്രഹങ്ങളെ ഉള്ളോ നിനക്ക്? "
അറിയാനുള്ള കൗതുകത്തോടെ ഞാൻ ചോദിച്ചു.
" അല്ല ഇനിയും ഉണ്ട്... "
" എന്നാൽ പറ കേൾക്കട്ടെ.... "
" നന്ദുവേട്ടന്റെ കൂടെ ഒരു ദിവസം ബസ്സിൽ പോണം.. നന്ദുവേട്ടന്റെ കൂടെ മഴ നനയണം. "
അവളോരോന്നായി അവളുടെ ആഗ്രഹങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി
"ഉമ്മ്മ... നന്ദുവേട്ടന്റെ കൂടെ ഐസ്ക്രീം കഴിക്കണം.. നന്ദുവേട്ടന്റെ കൂടെ ഒരുപാട് നടക്കണം.. പിന്നേ....... "
" അതെ ഈ നന്ദുവേട്ടൻ ഇല്ലാത്ത എന്തെങ്കിലും ആഗ്രഹം ഉണ്ടോ പെങ്ങളെ? "
പെട്ടന്ന് ഹരിയുടെ ശബ്ദം കേട്ടവൾ ഞെട്ടി തിരിഞ്ഞു . നോക്കുമ്പോൾ എല്ലാം കേട്ടു ഒരു കള്ള ചിരിയോടെ അവൾക്കു പിന്നിൽ ഇരിക്കയായിരുന്നു എന്റെ ആത്മാർഥ കൂട്ടുകാരൻ. അവൻ പിന്നിൽ വന്നിരുന്നത് അവളറിഞ്ഞിരുന്നില്ല. പാവം ചുവന്നു തുടുത്ത ആ മുഖത്തെ നാണം മറക്കാൻ അവൾ വല്ലാതെ പാട്പെടുന്നുണ്ടായിരുന്നു....
ഹരിയുടെ കളിയാക്കലിന് മുന്നിൽ നിന്നു രക്ഷിച്ചു അവളെയും കൈ പിടിച്ചു ഞാൻ നേരെ കോളജിനു പുറത്തേക്കു നടന്നു
" ഇതെങ്ങോട്ടാ? "
അവളുടെ ചോദ്യത്തിന് അറിയില്ല എന്ന മട്ടിൽ ഞാൻ കൈ മലർത്തി.
നേരെ നടന്നത് അടുത്തുള്ള ബസ്റ്റോപ്പിലേക്കാണ്. അവളുടെ കൂടെ അവിടെ അങ്ങനെ നിൽക്കുമ്പോൾ എന്താണെന്റെ ഉദ്ദേശ്യം എന്നറിയാൻ അവളെന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. മനസ്സിലും മുഖത്തും ഒരു കള്ള ചിരി മാത്രം നിലനിർത്തി അവളുടെ കൈയിൽ മുറുകെ
💬 Comments
View all comments