0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.5K
പിടിച്ചു അടുത്ത് വന്ന കെ.എസ്. ആർ.ടി.സി ബസിലേക്ക് കയറി.  ഒഴിഞ്ഞു കിടന്ന സീറ്റിൽ അവളോടൊപ്പം കയറി ഇരിക്കുമ്പോൾ ആ ബസ് എങ്ങോട്ടാണെന്നോ എവിടേക്ക് പോകണമെന്നോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. " ഇതെങ്ങോട്ടാ നന്ദുവേട്ട?  " ആശ്ചര്യത്തോടെ എന്നെ നോക്കി അവൾ ചോദിച്ചു. " ഈ ബസ് പോകുന്നതെവിടെ വരെ ആണോ അവിടെ വരെ.... " അവളുടെ മുഖത്തു ആശ്ചര്യവും സംശയവും  അതിലുപരി സന്തോഷവും നിറഞ്ഞിരുന്നു " വട്ടായോ?  " ദേവുവിന്റെ ചോദ്യത്തിന് മറുപടി ഒരു ചിരിയിൽ ഒതുക്കി അവളുടെ
തോളിലൂടെ എന്റെ ഇടതു കൈ അവളെ ചുറ്റി പിടിച്ചു എന്നോട് ചേർത്തു ഇരുത്തി.  അതു അംഗീകരിച്ചു എന്നപോലെ അവളെന്റെ തോളിലേക്ക് തല വച്ചിരുന്നു. " ഞാൻ അങ്ങനെ ആ ആഗ്രഹം പറഞ്ഞത് കൊണ്ടാണോ..  ഇത് നന്ദുവേട്ട...?  " അവൾ തലയുയർത്തി എന്നെ നോക്കി " ആണെങ്കിൽ.?  " അവളൊന്നും ഇല്ലെന്നു ആംഗ്യം കാട്ടി. നിറഞ്ഞു വരുന്ന മിഴികൾ എന്നെ കാണിക്കാതെ അവൾ തല ഒരു വശത്തേക്ക് തിരിഞ്ഞു. തോളിൽ വച്ചിരുന്ന എന്റെ കൈയിൽ മുഖം ചേർത്തു വച്ചു.  അവളുടെ കൈകൾ പതിയെ ആ കൈ  പൊതിഞ്ഞു പിടിച്ചു. ഇടക്കെപ്പോളോ അവളുടെ ഇളം ചുണ്ടുകളുടെ നനുത്ത സ്പർശം കൈവെള്ളയിൽ അറിഞ്ഞപ്പോൾ ആണ് ഞാൻ അവളെ നോക്കുന്നത്. അവൾ പറയാതെ പറഞ്ഞ സന്തോഷത്തിന്റെ സ്നേഹ ചുംബനം ആയിരുന്നു അത്.  അതു അവളുടെ  വെറും ഒരു നന്ദി പ്രകാശനം മാത്രമായിരുന്നില്ല. ആ ഒരു ചുംബനത്തിലും  പല അർത്ഥങ്ങളും ഉണ്ടായിരുന്നു. അവളുടെ എല്ലാ സ്നേഹവും അതിൽ നിറഞ്ഞിരുന്നു.  എന്റെ കൈയിൽ കൈകൾ പിണച്ചും.

💬 Comments

View all comments