0%

Chapter Title : ദേവനന്ദ 8 [വില്ലി]

Author : വില്ലി Read All Parts 6.5K
കളയുന്നെ.......  ഇത് പോലും കിട്ടാത്ത എത്ര പേരുണ്ടാവും എന്നറിയുവോ.. പാവം കിട്ടും.കളയണ്ടാ നന്ദുവേട്ട...... " അങ്ങനെ ഒന്ന് ഞാൻ അവളിൽ നിന്നു ഒട്ടും പ്രതീക്ഷിച്ചില്ല.  പറഞ്ഞത് അബദ്ധം ആയി പോയി എന്ന് അപ്പോളാണ് എനിക്ക്  മനസിലായത്.. മുഖം താഴ്ത്തി ഇരിക്കാൻ അല്ലാതെ എനിക്ക് അപ്പോൾ സാധിച്ചില്ല. " ഞാൻ നന്ദുവേട്ടനെ കളിയാക്കാൻ പറഞ്ഞതല്ല.  എനിക്ക് അറിയാവുന്നത് പറഞ്ഞെന്നെ ഒള്ളു. എന്നെ പട്ടിണി ഒന്നും കിടത്തേണ്ട അവസരം അച്ഛനിതു വരെ ഉണ്ടായിട്ടില്ല.  എങ്കിലും വിശപ്പിന്റെ വില എനിക്ക് അറിയാം..... " എന്റെ ഇരിപ്പു കണ്ടിട്ടാകണം അവൾ അങ്ങനെ കൂടി പറഞ്ഞത്.  നോക്കുമ്പോൾ ബിരിയാണിയിൽ വെറുതെ ഇരുന്നു ചിത്രം വരക്കയായിരുന്നു കക്ഷി. ഞാൻ പിണങ്ങി എന്ന് കരുതിയാകണം.. " എന്റെ പൊന്നു പെണ്ണെ...  ആ ചോറു കളയാൻ ഒന്നും പോണില്ല.  ഇതിപ്പോ  വാങ്ങി പോയില്ലേ ഇതും കളയാൻ പറ്റില്ലല്ലോ.  അതു കഴിക്കു  ..  " എങ്കിലും അവൾ മൗനം പാലിച്ചു നിന്നത് എനിക്ക് വിഷമം ആയി.
" എന്റെ ദേവു. നീ ആ ചോറിന്റെ കാര്യം ഓർത്തു ഇനി ബേജാർ ആവണ്ടാ.... ഈ ബിരിയാണി കഴിച്ചിട്ട്  ഞാൻ ആ ചോറു കൂടി കഴിച്ചിട്ടേ ഇവിടുന്നു എഴുന്നേൽക്കു... പോരെ.....  " പതിയെ മുഖത്തൊരു തിളക്കം വച്ചതു പോലെ ഒരു മങ്ങിയ ചിരി അവളിൽ നിറഞ്ഞു. അതു തന്നെ ധാരാളം. " കഴിക്കു. .. " പിന്നെ ഒന്നും മിണ്ടാതെ അവൾ കഴിച്ചെഴുന്നേറ്റു.  ബിരിയാണി കഴിച്ചപ്പോളേ വയറു നിറഞ്ഞിരുന്നു. ചോറു കൂടി കഴിക്കാൻ അവളെന്നെ നിര്ബന്ധിച്ചില്ല.  ഭാഗ്യം.  ! പക്ഷെ കടയിൽ നിന്നു

💬 Comments

View all comments